അലനല്ലൂ൪: നിയന്ത്രണം വിട്ട ലോറി വൈദ്യതിതൂൺ തക൪ത്തു. ഭീമനാട് ജങ്ഷന് സമീപം വ്യാഴാഴ്ച പുല൪ച്ചെ മൂന്നരയോടെയാണ് അപകടം. കഞ്ചിക്കോട്ടെ മഹബൂബ കമ്പനിയിൽനിന്ന് സോഡിയം സിലിക്കേറ്റ് കോഴിക്കോട്ട് ഇറക്കി പാലക്കാട്ടേക്ക് മടങ്ങുന്ന ടാങ്ക൪ ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിടിച്ച ശേഷം മരത്തിലിടിച്ച് നിന്നത്. ഇടിയുടെ അഘാതത്തിൽ പിറകിലെ നാലുടയറുകൾ ഊരിത്തെറിച്ചു. അപകടത്തെതുട൪ന്ന് ഭീമനാട് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.