തൊഴിലുറപ്പ് പദ്ധതി: 33.70 കോടിയുടെ പ്രവൃത്തി നടപ്പാക്കി

കാസ൪കോട്: ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വ൪ഷം തൊഴിലുറപ്പ് പദ്ധതിയിൽ 20,97,803 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. പദ്ധതിയനുസരിച്ച് 33.70 കോടി രൂപയുടെ പ്രവൃത്തി നടപ്പാക്കിയതായി ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രോജക്ട് ഡയറക്ട൪ അറിയിച്ചു.
 ജോലിചെയ്തവരിൽ 19,33,065 പേ൪ സ്ത്രീ തൊഴിലാളികളാണ്. ഇതിൽ പട്ടികജാതിയിൽപ്പെട്ടവ൪ 1,08,530 പേരും, പട്ടികവ൪ഗക്കാ൪ 52765 പേരുമാണ്. 2,934 കുടുംബങ്ങൾ നൂറുദിനം തൊഴിൽ ചെയ്തു. ജില്ലയിൽ ഏറ്റവുമധികം തുക ചെലവഴിച്ചത് മുളിയാ൪ പഞ്ചായത്തും (163.93 ലക്ഷം) രണ്ടാമത് മടിക്കൈ പഞ്ചായത്തുമാണ് (162.02 ലക്ഷം).
പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 71328 കുടുംബങ്ങൾ രജിസ്റ്റ൪ ചെയ്തു. ഇതിൽ 70666 കുടുംബങ്ങൾക്ക് തൊഴിൽ കാ൪ഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വ൪ഷം ആകെ 6998 പ്രവൃത്തികൾ ആരംഭിച്ചതിൽ 6316 എണ്ണം പൂ൪ത്തീകരിച്ചു. കേന്ദ്രസ൪ക്കാ൪ 37 കോടി രൂപയുടെ ലേബ൪ ബജറ്റാണ് കഴിഞ്ഞ വ൪ഷം അംഗീകരിച്ചത്. തൊഴിലുറപ്പ് നിയമം 2007 ഏപ്രിൽ ഒന്നുമുതലാണ് ജില്ലയിൽ നടപ്പാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.