പാലക്കാടന്‍ ചൂടും കാറ്റുമളക്കാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തുറന്നു

പാലക്കാട്: കാലാവസ്ഥാ വ്യതിയാനങ്ങളും താപനിലയും ശാസ്ത്രീയമായി വിലയിരുത്താൻ മലമ്പുഴയിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവ൪ത്തനം തുടങ്ങി. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കീഴിൽ മലമ്പുഴ ജലവിഭവവകുപ്പുമായി സഹകരിച്ചാണ് കേന്ദ്രം പ്രവ൪ത്തിക്കുന്നത്.
ഡാം ഓഫിസിനോടുചേ൪ന്നാണ് കേന്ദ്രം. അന്തരീക്ഷ ഊഷ്മാവിന് പുറമെ കാറ്റിൻെറ ഗതി, വേഗം, മേഘങ്ങൾ, അന്തരീക്ഷ മ൪ദം എന്നിവയെക്കുറിച്ചെല്ലാം ഇതിലൂടെ അറിയാം. പാലക്കാട് കോട്ടക്കകത്ത് ആ൪ക്കിയോളജി വകുപ്പുമായി സഹകരിച്ച് 2005 മുതൽ പാ൪ട് ടൈം നിരീക്ഷണകേന്ദ്രം പ്രവ൪ത്തിച്ചിരുന്നു. ഇത് 2009വരെ മാത്രമാണ് പ്രവ൪ത്തിച്ചത്. ഇതാണ് മലമ്പുഴയിൽ പുന$സ്ഥാപിച്ചത്. സെൽഫ് റെക്കോ൪ഡിങ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളേ൪പ്പെടുത്തി ഭാവിയിൽ കേന്ദ്രം നവീകരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്യോഗസ്ഥ൪ പറഞ്ഞു. പാലക്കാടിന് പുറമെ  തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂ൪, കോഴിക്കോട്, കണ്ണൂ൪ ജില്ലകളിലാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങളുള്ളത്. സംസ്ഥാനത്തുതന്നെ കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല എന്ന പേരിലറിയപ്പെടുമ്പോഴും ചൂടിൻെറ തോത് അളക്കാൻ വ൪ഷങ്ങളായി സംവിധാനമുണ്ടായിരുന്നില്ല. പട്ടാമ്പി കാ൪ഷിക ഗവേഷണകേന്ദ്രം, മുണ്ടൂ൪ ഐ.ആ൪.ടി.സി എന്നിവയിലാണ് താപനില പരിശോധിച്ചിരുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന മാ൪ച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സൂര്യാഘാതവും ജില്ലയിൽ സാധാരണമായിരിക്കുകയാണ്. ചൂടിൻെറ തോത് യഥാസമയത്ത് പരിശോധിച്ച് പൊതുജനത്തിന് ജാഗ്രതാനി൪ദേശം നൽകാൻ പലപ്പോഴും അധികൃത൪ക്കും കഴിയാറില്ല. കാലാവസ്ഥാനിരീക്ഷണകേന്ദ്രം ജില്ലക്ക് സ്വന്തമായതോടെ രാവിലത്തേയും വൈകീട്ടത്തേയും ചൂടിൻെറ തോത് അളക്കും. രാവിലെ 8.30നും വൈകീട്ട് 5.30നും ആണ് ചൂടിൻെറ തോത് അളക്കുക. മൺസൂൺ തുടങ്ങുന്നതോടെ കാറ്റിൻെറ ഗതിയും മറ്റും സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.