കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ഒരു ടണ്‍ മാങ്ങ പിടിച്ചെടുത്തു

കൊച്ചി:  കാ൪ബൈഡ് വെച്ച് പഴുപ്പിച്ച ഒരു ടണ്ണിലധികം മാങ്ങ പിടിച്ചെടുത്തു. നെട്ടൂ൪ മാ൪ക്കറ്റിലെ എ.കെ.എം ഫ്രൂട്ട്്സ് ഉടമ വഹാബിൽ (35) നിന്നാണ് മാങ്ങ ഷാഡോ പൊലീസും പനങ്ങാട് പൊലീസും ചേ൪ന്ന് പിടികൂടിയത്. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഓരോ ബോക്സിലും രണ്ട് കവ൪ കാ൪ബൈഡ് വെച്ച് പഴുപ്പിച്ച നിലയിലാണ് മാങ്ങ കണ്ടെത്തിയത്. ഇത് പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വഹാബിനെതിരെ ഐ.പി.സി 270 പ്രകാരം കേസെടുത്ത് ജാമ്യത്തിൽ വിട്ടു.  കാ൪ബൈഡ്  ഉപയോഗിച്ച്  പഴങ്ങൾ പഴുപ്പിച്ച് വിൽക്കുന്നതായി സ്പെഷൽ ബ്രാഞ്ച് എ.സി ടോമി സെബാസ്റ്റ്യന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ ഷാഡോ എസ്.ഐ മുഹമ്മദ് നിസാറിൻെറയും പനങ്ങാട് എസ്.ഐ വിബിൻെറയും നേതൃത്വത്തിൽ ഷാഡോ പൊലീസുകാരായ ബെന്നി, വിലാസൻ, ഷാജി, ജാബി൪, സലീഷ് കുമാ൪ എന്നിവ൪ ചേ൪ന്നാണ് മാമ്പഴം പിടികൂടിയത്.കാ൪ബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണ൪ എം.ആ൪. അജിത് കുമാ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.