ആടുകള്‍ ചാകുന്നത് തുടരുന്നു; പ്രതിരോധ മരുന്നെത്താന്‍ വൈകും

കൊച്ചി: പി.പി.ആ൪ (പ്രെസ്റ്റി ഡി പെസ്റ്റിസ്) രോഗം പട൪ന്നതിനെത്തുട൪ന്ന് ആടുകൾ ചത്തൊടുങ്ങുന്നത് തുടരുന്നു. പ്രതിരോധ മരുന്ന് ലഭ്യമല്ലാത്തതിനാൽ ഫലപ്രദമായ ചികിത്സ ഇനിയും ലഭ്യമാക്കാനായിട്ടില്ല. ബംഗളൂരുവിൽ നിന്നോ ഹൈദരാബാദിൽനിന്നോ  മരുന്നെത്തിച്ചാൽ മാത്രമെ ചികിത്സ തുടങ്ങാനാകൂ. ഇതിന് ആളെ അയച്ചതായി അധികൃത൪ പറഞ്ഞു. കേരളത്തിൽ സാധാരണയായി റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത രോഗമാണ്  പി.പി.ആ൪.
 അതേസമയം, രോഗം മനുഷ്യരിലേക്ക് പടരുന്നെന്ന വാ൪ത്ത  മൃഗസംരക്ഷണ വകുപ്പ് നിഷേധിച്ചു. ആടുകളിൽ മാത്രം കാണപ്പെടുന്ന വൈറസ് രോഗമാണ് പി.പി.ആ൪. ഇതൊരിക്കലും മനുഷ്യരിലേക്കോ  മറ്റ് മൃഗങ്ങളിലേക്കോ പടരില്ല.  രോഗം ബാധിച്ച ആടുകളുള്ള വീടുകളിലെ കുട്ടികൾക്ക് വൈറൽ പനി ബാധിച്ചത് ആശങ്ക പട൪ത്തിയിരുന്നു. കുട്ടികളെ ചികിത്സിച്ച ഡോക്ട൪ വീട്ടിലെ വള൪ത്തുമൃഗങ്ങളെപ്പറ്റി ചോദിച്ചതും ഭീതി വള൪ത്തി. എന്നാൽ, ഇത്തരത്തിലുള്ള എല്ലാ വാ൪ത്തകളും അടിസ്ഥാന രഹിതമാണെന്ന് അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.