പത്താംതരം തുല്യതാ പരീക്ഷ: തമിഴ് മീഡിയത്തിലും ക്ളാസുകള്‍

കാക്കനാട്: പത്താംതരം തുല്യതാ രജിസ്ട്രേഷൻ ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുമെന്നും 5000 പഠിതാക്കളെ കണ്ടെത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എൽദോസ് കുന്നപ്പിള്ളി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളത്തിന് പുറമെ തമിഴ ്മീഡിയത്തിലും ഇത്തവണ ക്ളാസുകൾ നടത്തും. 17 വയസ്സിന് മുകളിലുള്ളവ൪ക്ക് രജിസ്റ്റ൪ ചെയ്യാം. ജില്ലയിലെ 38 സ൪ക്കാ൪-എയ്ഡഡ് സ്കൂളുകളിലാണ് ക്ളാസുകൾ നടക്കുന്നത്. ഞായറാഴ്ച, മറ്റ് അവധി ദിവസങ്ങൾ എന്നിങ്ങനെയാണ് ക്ളാസുകൾ നടക്കുക.
യുവജനങ്ങളെ ആക൪ഷിക്കാനായി പ്രചാരണ പരിപാടികൾ നടത്തും. പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കാൻ യുവജന സംഘടനകളുടെയൂം സന്നദ്ധ പ്രവ൪ത്തകരുടെയും പ്രത്യേക യോഗം വിളിക്കും. ജില്ലയിലെ മുഴുവനും ആളുകളും 10ാം ക്ളാസ് വിജയിച്ചവരായിരിക്കണം എന്നതാണ് ലക്ഷ്യം.  ഏറ്റവും കൂടുതൽ പഠിതാക്കൾക്ക് പ്രോജക്ട് തയാറാക്കുന്ന പഞ്ചായത്ത് -നഗരസഭകളെ അനുമോദിക്കും. സാക്ഷരതാ പ്രവ൪ത്തകരാണ് രജിസ്ട്രേഷൻ നടത്തുന്നത്. ഇത് ജില്ലയിലെ ഏഴാമത്തെ ബാച്ചാണ്.
നാലും അഞ്ചും ബാച്ചിൽ സംസ്ഥാനത്ത്   ജില്ല ഒന്നാം സ്ഥാനത്തായിരുന്നു.പത്താംതരം തുല്യതാ രജിസ്ട്രേഷൻ ച൪ച്ച ചെയ്യാൻ ബ്ളോക്, നഗരസഭ, ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സാക്ഷരതാ സമിതികളുടെ യോഗം ഈ മാസം  പൂ൪ത്തിയാക്കണമെന്ന് നി൪ദേശിച്ചിട്ടുണ്ട്. വാ൪ഡ് വികസന സമിതി, ഗ്രാമസഭ, കുടുംബശ്രീ പ്രവ൪ത്തക൪, വായനശാലകൾ, ക്ളബുകൾ എന്നിവയുടെ യോഗങ്ങൾ പഞ്ചായത്ത് തലത്തിൽ തന്നെ വിളിക്കണമെന്ന് ബന്ധപ്പെട്ട പ്രസിഡൻറുമാ൪ക്ക് നി൪ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.