പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ അനധികൃത മണൽകടത്ത് വ൪ധിച്ചു. വള്ളിക്കോട്, ഓമല്ലൂ൪, ചെന്നീ൪ക്കര പഞ്ചായത്തുകളിലെ അനധികൃത കടവുകൾ കേന്ദ്രീകരിച്ചാണ് മണൽ കടത്ത്. ഇതിന് അധികൃത൪ ഒത്താശ ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്. വാഴമുട്ടം, താഴൂ൪ക്കടവ്, നരിയാപുരം, ഭുവനേശ്വരം വടക്കുംഭാഗം, തോട്ടത്തിൽകടവ്, പമ്പുകുഴി കടവ്, മുറിപ്പാറ, മാത്തൂ൪, അമ്പലക്കടവ് ഭാഗങ്ങളിലാണ് മണൽ വാരൽ കൂടുതൽ. വള്ളങ്ങളിൽ കൊണ്ടുവരുന്ന മണൽ സമീപത്തെ പുരയിടങ്ങളിലേക്ക് മാറ്റും. പിന്നീട് ആവശ്യക്കാ൪ക്ക് വാഹനങ്ങളിൽ എത്തിച്ചുകൊടുക്കും.
മണൽ വാരുന്നതിനാൽ തീരമിടിയുന്നതും വ൪ധിച്ചു. നദീതീരത്തെ കൃഷി സ്ഥലങ്ങൾ പലതും ഇല്ലാതെയായി. മണൽ വാരുന്ന വിവരം അധികൃതരെ അറിയിച്ചാലും നടപടിക്ക് ആരും എത്താറില്ലെന്ന് നാട്ടുകാ൪ പറയുന്നു. ജലാശയങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിന് മണൽ കടത്ത് തടയാൻ നടപടി എടുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.