ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

തിരുവല്ല: ടാങ്ക൪ ലോറി പെട്ടി ഓട്ടോയിലിടിച്ച് രണ്ടുപേ൪ക്ക് ഗുരുതര പരിക്കേറ്റു.  തിരുവല്ല ചുമത്ര ദീപു (28), അനിൽ (32) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം  മെഡിക്കൽ  കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പെരുന്നക്ക് സമീപം ഇവ൪ സഞ്ചരിച്ച പെട്ടി ഓട്ടോയിൽ ടാങ്ക൪ ലോറി ഇടിക്കുകയായിരുന്നു.  ചങ്ങനാശേരി താലൂക്കാശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.