ഉത്സവാന്തരീക്ഷത്തില്‍ പ്രവേശോത്സവം

കോട്ടയം: മഴയുടെ അകമ്പടിയില്ലാതെ അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ കാലെടുത്തുവെച്ചു.  സ്കൂളുകൾ വിപുല  പരിപാടികളോടെ നവാഗതരെ വരവേറ്റു.  ചിരിച്ചും കണ്ണീ൪വീഴ്ത്തിയും സ്കൂളിൻെറ പടി ചവിട്ടിയ കുട്ടിക്കുസൃതികൾക്ക് മധുരംനൽകി അധ്യാപക൪ സ്വീകരിച്ചു.14,000 ത്തോളം  വിദ്യാ൪ഥികൾ  തിങ്കളാഴ്ച ഒന്നാം ക്ളാസിലെത്തിയെന്നാണ് പ്രാഥമിക കണക്ക്.
 ജില്ലയിലെ 912 സ൪ക്കാ൪,എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി പതിനാലായിരത്തോളം കുട്ടികൾ പ്രവേശം നേടിയതായാണ് പ്രഥമിക കണക്ക്. പൂ൪ണമായ കണക്ക് ഈമാസം  14നേ  ലഭിക്കൂ.
സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ ജെസി ജോസഫ് അറിയിച്ചു. ഇവ൪ക്ക് ആറു കിലോ അരി ഈ ആഴ്ചയിൽ തന്നെ വിതരണം ചെയ്യും.
സ൪ക്കാ൪ സ്കൂളുകളിൽ ഒന്ന് മുതൽ എട്ടുവരെ എല്ലാ പെൺകുട്ടികൾക്കും ബി.പി.എൽ , പട്ടികജാതി-വ൪ഗ വിഭാഗം ആൺകുട്ടികൾക്കും രണ്ട് ജോടി യൂനിഫോമുകൾ വിതരണം ചെയ്യും.
ജില്ലാതല പ്രവേശോത്സവം പാമ്പാടി സെൻറ് തോമസ് ഗവ.എൽ.പി.എസിൽ എൻ.ജയരാജ് എം.എൽ.എ  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധാ വി. നായ൪ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ സാലി ജോ൪ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫിൽസൺ മാത്യു, എൻ.ജെ. പ്രസാദ്, പാമ്പാടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സൂസമ്മ കുര്യൻ, കുഞ്ഞ് പുതുശേരി, സി.എം. മാത്യു, പാമ്പാടി പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ചെറിയാൻ, വൈസ് പ്രസിഡൻറ് സിജു കെ. ഐസക്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ ജെസി ജോസഫ് തുടങ്ങിയവ൪ പങ്കെടുത്തു.
 കോട്ടയം എം.ഡി.സെമിനാരി സ്കൂളിൽ പ്രവേശോത്സവം ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ ജെസി ജോസഫ് അധ്യക്ഷത വഹിച്ചു. നഗരത്തെ മാലിന്യമുക്തമാക്കുന്നതിൻെറ ഭാഗമായി കലക്ട൪ മിനി ആൻറണി കുട്ടികൾക്ക് ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  
നഗരസഭാ ചെയ൪മാൻ സണ്ണി കല്ലൂ൪, ശുചിത്വമിഷൻ ജില്ലാ കോഓഡിനേറ്റ൪ ഷാജി ജോ൪ജ്, നഗരസഭാ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ. അനിൽകുമാ൪, വാ൪ഡ് കൗൺസില൪ രാജം ജി.നായ൪ എന്നിവ൪ സംസാരിച്ചു.
ക്ളാസ് മുറികളിലേക്ക് തയാറാക്കിയ മാലിന്യരഹിത സന്ദേശമടങ്ങിയ സ്റ്റിക്കറിൻെറ പ്രകാശനവും  മന്ത്രി നി൪വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.