റെയില്‍വേ സ്റ്റേഷനില്‍വെച്ച് യുവതിക്ക് കുത്തേറ്റു

കൊല്ലം: യുവതിയെ റെയിൽവേ സ്റ്റേഷനിൽവെച്ച് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. മുതുകിൽ മാരകമായി മുറിവേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടവ സ്വദേശി തസ്നി (24)യാണ് ആക്രമണത്തിനിരയായത്. തസ്നിയെ ആക്രമിച്ച വ൪ക്കല പുല്ലാനിക്കോട് അടച്ചവിള വീട്ടിൽ നൗഫലിനെ (21) റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ൪ക്കലയിൽ മെബൈൽഫോൺ കടയിൽ ജീവനക്കാരനായ നൗഫൽ രണ്ട് മക്കളുള്ള തസ്നിയോട്  വീടുവിട്ട് തന്നോടൊപ്പം വരണമെന്ന് രണ്ടുദിവസംമുമ്പ് അഭ്യ൪ഥിച്ചിരുന്നു. ആവശ്യം തസ്നി നിരസിച്ചതോടെ ഞായറാഴ്ച വീടുവിട്ടിറങ്ങി. ഇതിനിടെ നൗഫലിനെ കാണാനില്ലെന്ന് ബന്ധുക്കൾ വ൪ക്കല സ്റ്റേഷനിൽ പരാതിനൽകി.  അന്വേഷിക്കാൻ തസ്നിയുടെ വീട്ടിലെത്തിയ ബന്ധുക്കൾക്ക് നൗഫൽ എവിടെയുണ്ടെങ്കിലും വിളിച്ചുവരുത്താമെന്ന് തസ്നി വാക്കുനൽകി. നൗഫലിനോട് ഫോണിൽവിളിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തണമെന്ന് തസ്നി പറഞ്ഞു. ഇതുപ്രകാരം നൗഫൽ തിങ്കളാഴ്ച രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി.
നൗഫലിൻെറ ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരം- കോട്ടയം പാസഞ്ച൪ ട്രെയിനിൽ അഞ്ചോടെ തസ്നിയും എത്തി. നൗഫലിൻെറ കണ്ണിൽപെടാതെ ബന്ധുക്കൾ മാറിനിന്നു. തസ്നിയെ ആളൊഴിഞ്ഞ ഏഴാം നമ്പ൪ പ്ളാറ്റ്ഫോമിൽ കൂട്ടിക്കൊണ്ടുപോയി സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് നൗഫൽ കുത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച നൗഫലിനെ റെയിൽവേ സംരക്ഷണ സേനാംഗങ്ങൾ പിടികൂടി. തസ്നിയെ ജില്ലാ ആശുപത്രിയിലും തുട൪ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു.
ആ൪.പി.എഫ് സി.ഐ വിനോദ് ജി. നായ൪, ഹെഡ്കോൺസ്റ്റബിൾമാരായ ഗിരികുമാ൪, മുരളീധരൻപിള്ള, രാധാകൃഷ്ണപിള്ള, ബി. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.