മൂക്കുന്നിമലയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം അകലെ

നേമം: മൂക്കുന്നിമലയിൽ കുടിവെള്ള പ്രശ്നം  രൂക്ഷമായിട്ടും പരിഹാരം അകലെ. പൈപ്പ് വെള്ളം കിട്ടാതായിട്ട് മാസം ഒന്നായെന്ന് നാട്ടുകാ൪ ആരോപിക്കുന്നു.
മലയോര പ്രദേശങ്ങളിലെ അശാസ്ത്രീയ പാറ ഖനനമാണ്  കുടിവെള്ള ക്ഷാമത്തിന് കാരണമത്രെ. ക്വാറികൾ പ്രവ൪ത്തിക്കുക വഴി കിണറുകൾ വറ്റി. മഴ മാറിയാൽ ഒന്നോ രണ്ടോ മാസം കൂടി കിണറുകളിൽ ജലമുണ്ടാകും.  പ്രദേശവാസികൾ വാട്ട൪ വ൪ക്സിൻെറ പൈപ്പുകൾ എടുത്തിട്ടുണ്ടെങ്കിലും വെള്ളം അപൂ൪വമായേ  ലഭിക്കൂ. പൈപ്പ് ജലമെത്തിയിട്ട് ഒരുമാസം കഴിഞ്ഞെന്ന് പ്രദേശവാസികൾ പറയുന്നു.
പഞ്ചായത്തംഗങ്ങൾ കുടിവെള്ളം ലോറികളിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അപ്രായോഗികമാണ്. പ്രധാന വീഥിയിൽ നിന്ന് കുന്നിൽ മുകളിലാണ് മിക്കവാറും വീടുകൾ. ഇക്കാരണത്താൽ ലോറിയിലെത്തുന്ന കുടിവെള്ളവും നാട്ടുകാ൪ക്ക് കിട്ടണമെങ്കിൽ കുന്നിറങ്ങണം. പിന്നെ തലച്ചുമടായി കുടിവെള്ളം വീട്ടിലെത്തിക്കണം. വാട്ട൪ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ പമ്പ് കേടായി കിടക്കുകയാണെന്നും നാന്നാക്കും വരെ ഒന്നും ചെയ്യാനൊക്കില്ലെന്നും എക്സിക്യൂട്ടീവ് എൻജിനീയ൪ അറിയിച്ചെന്ന് നാട്ടുകാ൪ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.