ഗുണ്ടകളെ തേടി ഹോട്ടലില്‍ പൊലീസ് പരിശോധന

കൊല്ലം: ഗുണ്ടകൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുട൪ന്ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന. കോട്ടമുക്കിലുള്ള ഹോട്ടൽവളഞ്ഞ് വൻപൊലീസ് സന്നാഹമാണ് പരിശോധന നടത്തിയത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു ഹോട്ടലിൽ പൊലീസ് റെയ്ഡിനെത്തിയത്. എന്നാൽ ഹോട്ടലിൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിധത്തിൽ പ്രചാരണമുണ്ടായത്  നാട്ടുകാരിൽ അശങ്കക്കിടയാക്കി. റെയ്ഡ് വിവരമറിഞ്ഞ് നിരവധിപേ൪ ഹോട്ടൽ പരിസരത്ത് തടിച്ചുകൂടിയിരുന്നു.  പരിശോധന പൂ൪ത്തിയാക്കി  ഒമ്പതരയോടെ പൊലീസ് സംഘം മടങ്ങി. ഹോട്ടലിൽ നിന്ന് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.