എ.കെ.എസും ആദിവാസി ഗോത്രമഹാസഭയും ബ്രഹ്മഗിരി എസ്റ്റേറ്റ് കൈയേറി കുടില്‍കെട്ടി

മാനന്തവാടി: ആദിവാസി പുനരധിവാസത്തിനായി നേരത്തേ പരിഗണിച്ച തിരുനെല്ലി ബ്രഹ്മഗിരി ബി എസ്റ്റേറ്റ് എ.കെ.എസും ആദിവാസി ഗോത്രമഹാസഭയും കൈയേറി കുടിൽകെട്ടി. ഞായറാഴ്ച രാവിലെ മുതലാണ് ഇരുസംഘടനകളും കുടിൽകെട്ടിയത്. 150 ഏക്ക൪ ഭൂമിയാണ് ഇവിടെയുള്ളത്. ഇതിൽ 112 ഏക്ക൪ ഭൂമി കൈയേറി 116 കുടുംബങ്ങളാണ് എ.കെ.എസിൻെറ നേതൃത്വത്തിൽ കുടിൽകെട്ടിയത്. ബാക്കിയുള്ള നാഗമനയിലെ 40 ഏക്ക൪ ഭൂമിയാണ് ആദിവാസി ഗോത്ര മഹാസഭ കൈയേറിയത്.
വനം വകുപ്പുമായി ത൪ക്കം നിലനിൽക്കുന്ന സ്വകാര്യ ഭൂമിയാണിത്. കഴിഞ്ഞ ദിവസമാണ് കാട്ടിക്കുളം വെള്ളാഞ്ചേരിയിലെ പുളിമൂട്കുന്നിൽ മിച്ചഭൂമി കൈയേറി സി.കെ. ജാനുവിൻെറ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭ കുടിൽകെട്ടൽ സമരത്തിന് തുടക്കം കുറിച്ചത്. അതേസമയം, കൈയേറ്റം ഒഴിപ്പിച്ച പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ എ.കെ.എസ് പ്രവ൪ത്തക൪ വീണ്ടും കുടിൽകെട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.