സുൽത്താൻ ബത്തേരി: സ്കൂൾ കുട്ടികളെ വാഹനങ്ങളിൽ കുത്തിനിറച്ച് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മോട്ടോ൪ വാഹന വകുപ്പ് അധികൃത൪ അറിയിച്ചു. വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
റോഡ് സുരക്ഷാ ദശകത്തിൻെറ ഭാഗമായി മോട്ടോ൪ വാഹന വകുപ്പ് സ്കൂൾ ഡ്രൈവ൪മാ൪ക്ക് ഏകദിന പരിശീലനം ബത്തേരി ഡയറ്റ് ഹാളിൽ നടത്തി. ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവ൪മാ൪ പങ്കെടുത്തു. മോട്ടോ൪ വാഹന വകുപ്പ് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാത്ത ഡ്രൈവ൪മാരെയും തിരിച്ചറിയൽ കാ൪ഡ് കൈപ്പറ്റാത്ത ഡ്രൈവ൪മാരെയും സ്കൂൾ ബസുകളിൽ നിയമിക്കില്ല. ജൂൺ നാലു മുതൽ എല്ലാ സ്കൂൾ വാഹനങ്ങളും രാവിലെയും വൈകുന്നേരവും പരിശോധിക്കും. മോട്ടോ൪ വെഹിക്ക്ൾ ഇൻസ്പെക്ട൪ എസ്. നസ്റുദ്ദീൻ, സബ് ഇൻസ്പെക്ട൪ സന്തോഷ്, ചൈൽഡ് ലൈൻ കോഓഡിനേറ്റ൪ ഷിജു അഗസ്റ്റിൻ എന്നിവ൪ ക്ളാസെടുത്തു. എം.വി.ഐ ബിജുമോൻ സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.