ബൈപാസിലെ അപകടമേഖലയില്‍ ഡി.വൈ.എഫ്.ഐ ഉപരോധം

കോഴിക്കോട്: ഒരാഴ്ചക്കിടെ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ബൈപാസിലെ കുടിൽതോട് ജങ്ഷനിൽ ഡി.വൈ.എഫ്.ഐ കോട്ടൂളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധ സമരം നടത്തി. സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പൊലീസ് ഇവിടെ വേഗത കുറക്കാനുള്ള ‘സ്റ്റോപ്പ് ആൻഡ്  പ്രൊസീഡ്’ ബോ൪ഡുകൾ വൈകുന്നേരത്തോടെ  സ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുട൪ന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കെ.ടി. സുഷാജ് ഉദ്ഘാടനം ചെയ്തു.  ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി  കെ.വി. പ്രമോദ്, എൻ.പി. സുനീന്ദ്രൻ, എൻ.ടി. പിങ്കി, രാജേഷ് പുതുക്കുടി എന്നിവ൪ സംസാരിച്ചു. കെ. ശ്രീജിത്ത്, ടി. സുനിൽകുമാ൪ എന്നിവ൪ നേതൃത്വം നൽകി. ഉറപ്പുനൽകിയതുപോലെ വൈകുന്നേരത്തോടെ പൊലീസ് ഇവിടെ ബോ൪ഡുകൾ സ്ഥാപിച്ചു.
കഴിഞ്ഞ മേയ് 27നായിരുന്നു ബന്ധുക്കളായ മൂന്നു കുട്ടികളുടെ ജീവനെടുത്ത അപകടം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഇതേ സ്ഥലത്ത് നടന്ന അപകടത്തിൽ ഒരു യുവാവും മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.