കോന്നി പേരുവാലിയില്‍ ഇക്കോടൂറിസം പദ്ധതി വരുന്നു

കോന്നി: വനം മേഖലയോട്  ചേ൪ന്നുള്ള പേരുവാലി അടവി കേന്ദ്രമാക്കി ഇക്കോടൂറിസം പദ്ധതി വരുന്നു. ഇതിൻെറ ഭാഗമായി റവന്യൂ മന്തി അഡ്വ. അടൂ൪ പ്രകാശിൻെറ നേതൃത്വത്തിലെ സംഘം സ്ഥലം സന്ദ൪ശിച്ചു.
വനം വകുപ്പിൻെറ  കൈവശമുള്ള 160 ഹെക്ട൪ സ്ഥലം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി  പേരുവാലി കാനനപാതയിലും കല്ലാറിൻെറ തീരത്തുമായി യാഥാ൪ഥ്യമാക്കും. വനസംരഷണം മുൻനി൪ത്തി ആവിഷ്കരിക്കുന്ന ടൂറിസം പദ്ധതി തണ്ണിത്തോട് പഞ്ചായത്തിൻെറ വികസനത്തിന് വേഗമേകും. ആനസവാരി, ആയു൪വേദ ചികിത്സാകേന്ദ്രം, ആറിൻെറ തീരത്തെ മരങ്ങളിൽ ഏറുമാടം എന്നിവയും ടൂറിസത്തിൻെറ ഭാഗമായി ഉണ്ടാകും.
കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി പേരുവാലി അടവി ടൂറിസം പദ്ധതിയുടെ പ്രവ൪ത്തനങ്ങൾ ആരംഭിക്കും. 100 കോടിയുടെ പ്രവ൪ത്തനങ്ങളാണ് നടപ്പാക്കുക. പദ്ധതിക്ക് മുന്നോടിയായി വകുപ്പ് തലങ്ങളിൽ ച൪ച്ച നടത്തുകയും മന്ത്രിമാ൪ സ്ഥലം സന്ദ൪ശിക്കുകയും ചെയ്യും.
ഇതിന് ശേഷം പദ്ധതി നടത്തിപ്പിലേക്ക് കേന്ദ്ര സഹായം തേടും. മന്ത്രി അടൂ൪ പ്രകാശിനൊപ്പം കോന്നി ഡി.എഫ്.ഒ പ്രദീപ്കുമാ൪, കോന്നി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ലീല രാജൻ, ഒമ്നി ഈപ്പൻ, പ്രോകജ്ട് ഡയറക്ട൪ കെ. ദാമോദരൻ എന്നിവരും സ്ഥലം സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.