കൊല്ലം: സ്കൂൾ വാഹനങ്ങളിലെ യാത്രാ സുരക്ഷക്ക് ക൪ശന നി൪ദേശം. കുട്ടികളെ വാഹനങ്ങളിൽ കുത്തിനിറയ്ക്കരുതെന്നും ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കണമെന്നടക്കമുള്ള നിബന്ധനകൾ നൽകിയിട്ടുണ്ട്. മീഡിയം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവ൪മാ൪ക്ക് കുറഞ്ഞത് പത്തു വ൪ഷത്തെ ഡ്രൈവിങ് പരിചയം ഉണ്ടായിരിക്കണം.
ഹെവി വാഹനങ്ങൾ ഓടിക്കുന്നവ൪ക്ക് ലൈസൻസ് ലഭിച്ചതിനുശേഷം അഞ്ചുവ൪ഷത്തെ ഡ്രൈവിങ് പരിചയവും ഉണ്ടാകണം. മോട്ടോ൪ വാഹനനിയമലംഘനത്തിനും അമിത വേഗതക്കും മദ്യപാനത്തിനും വ൪ഷത്തിൽ രണ്ടു തവണയിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവരെ ജോലിക്ക് വെയ്ക്കരുതെന്ന നി൪ദേശവും ക൪ശനമായി നടപ്പാക്കണം. സ്കൂളിൻെറ പേരുവിവരവും ഫോൺ നമ്പറും പ്രദ൪ശിപ്പിക്കണം. സ്പീഡ് ഗവ൪ണ൪ ഘടിപ്പിച്ചിരിക്കണം. ബസുകൾക്ക് ഉറപ്പുള്ള വാതിലുകളും കുട്ടികളെ ഇറക്കുന്നതിനും കയറ്റുന്നതിനും ഡോ൪ അറ്റൻഡറും ഉണ്ടായിരിക്കണം. എമ൪ജൻസി വാതിലും സൈഡ് വിൻഡോയും ഉണ്ടായിരിക്കണം. കാലാവധി കഴിയാത്ത ഫയ൪ എക്സിറ്റിഡുഷറുകൾ ബസുകളിൽ ക്രമീകരിക്കണം.
കോൺട്രാക്ട് സ്കൂൾ ബസുകളിൽ വെളുത്ത പശ്ചാത്തലത്തിൽ നീല അക്ഷരത്തിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന് രേഖപ്പെടുത്തണം. വാഹനചട്ടങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ പെ൪മിറ്റ്, ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവ റദ്ദുചെയ്യും. സ്കൂൾ വാഹന ഡ്രൈവ൪മാ൪ മോട്ടോ൪വാഹന വകുപ്പിൻെറ റോഡ് സുരക്ഷാ പരിശീലന ക്ളാസുകളിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ബസ് ജീവനക്കാരുടെ സ്വഭാവവും സ൪വീസിൻെറ രീതിയും നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കാൻ പി.ടി.എ അധികാരികൾ ശ്രദ്ധിക്കണമെന്നും നി൪ദേശങ്ങളിൽ പറയുന്നു. ഓട്ടോയിൽ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ സ്കൂൾ അധികൃതരും രക്ഷാക൪ത്താക്കളും ശ്രദ്ധിക്കണമെന്നും ആ൪.ടി.ഒ നി൪ദേശിച്ചു.
വിദ്യാ൪ഥികളെ കയറ്റുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന സ്കൂൾ അധികാരികൾ, ജീവനക്കാ൪, പി.ടി.എ പ്രസിഡൻറുമാ൪, ഓഫിസ൪മാ൪ എന്നിവ൪ യാത്രാസുരക്ഷ സംബന്ധിച്ച സ൪ക്കാ൪ നി൪ദേശങ്ങൾ പാലിക്കണമെന്ന് കൊല്ലം ആ൪.ടി.ഒ സി.കെ. അശോകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.