മൂന്നാ൪: കൂടെ താമസിച്ച സ്ത്രീയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈസൺവാലി കോമാളിക്കുടി സെറ്റിൽമെൻറിൽ ദാസ് എന്ന ചിന്നനെയാണ് മൂന്നാ൪ ഡിവൈ.എസ്.പി വി.എൻ. സജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആദിവാസി സെറ്റിൽമെൻറായ ഇടമലക്കുടി ആണ്ടവൻകുടിയിലെ ഈശ്വരി (26) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഇയാൾ ഒന്നര വ൪ഷമായി മാങ്കുളം സിങ്കുകുടിയിൽ ഈശ്വരിയുമായി താമസിച്ച് വരികയായിരുന്നു.
കഴിഞ്ഞ 14 നായിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ച് വരാറുള്ള ഇയാൾ വഴക്കിനിടെ മണ്ണെണ്ണ ഈശ്വരിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് ഇറങ്ങിയോടിയ ഈശ്വരി സമീപത്തെ വീടിൻെറ മുന്നിലെത്തി നിലത്തേക്ക് വീണു. ഇതിനിടെ ചിന്നനെ കയറിപ്പിടിച്ചതിനെത്തുട൪ന്ന് ഇയാളുടെ ഇടത് കൈക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഈശ്വരിയെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 15 ന് മരിച്ചു. കൈക്ക് പൊള്ളലേറ്റ ചിന്നൻ പൊലീസ് നിരീക്ഷണത്തിൽ അടിമാലി ആശുപത്രിയിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.