ജനസമ്പര്‍ക്ക പരിപാടി: എം.പിക്കുമുന്നില്‍ പരാതി പ്രളയം

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ പി.ടി. തോമസ് എം.പി നടത്തിയ ജനസമ്പ൪ക്ക പരിപാടിയിൽ നിരവധി പരാതികൾക്ക് പരിഹാരമായി.
ആകെ 480 പരാതി  ലഭിച്ചു. പട്ടയം സംബന്ധിച്ച് അമ്പതോളം പരാതിയാണ് കിട്ടിയത്.
ഇവക്ക  മിക്കതിനും  കഴിഞ്ഞ തവണ മന്ത്രി അടൂ൪ പ്രകാശ് വന്നപ്പോൾ പരിഗണനക്കെടുത്തതാണ്. ചികിത്സാ സഹായത്തിനാണ്  കൂടുതൽ പരാതി  ലഭിച്ചത്. നൂറിലധികം പേരാണ് രോഗം മൂലം ദുരിതമനുഭവിക്കുന്നവ൪ക്ക് ചികിത്സാ സഹായം തേടി എം.പിയുടെ മുന്നിലെത്തിയത്.
വിദ്യാഭ്യാസ ലോൺ കിട്ടുന്നില്ലെന്നായിരുന്നു ഇരുപതോളം രക്ഷാക൪ത്താക്കളുടെയും കുട്ടികളുടെയും പരാതി. ബാങ്കുമായി ബന്ധപ്പെട്ട് ലോൺ വാങ്ങി നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഭവന നി൪മാണത്തിന് ആവശ്യമായ സ൪ട്ടിഫിക്കറ്റുകൾ കിട്ടുന്നില്ലെന്ന പരാതിയും എം.പിയുടെ മുന്നിലെത്തി.
ഇടുക്കി വില്ലേജോഫിസിൽ നിന്ന് ആവശ്യമായ രേഖകൾ നൽകാൻ വില്ലേജോഫിസറെ ചുമതലപ്പെടുത്തി. വാഴത്തോപ്പ് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മണിയാറംകുടി, കേശമുനി, തടിയമ്പാട്, താന്നിക്കണ്ടം ഭാഗങ്ങളിൽ നിന്ന് നിരവധി കുടുംബമെത്തി.
വാഴത്തോപ്പ് പഞ്ചായത്തിൽ കുടിവെള്ളത്തിനായി ഒമ്പതര കോടി   മുമ്പ് അനുവദിച്ചിട്ടുണ്ടെന്നും അതിൻെറ നടപടികൾ വേഗത്തിലാക്കുമെന്നും എം.പി അറിയിച്ചു.
ഇത്തവണ വാട്ട൪ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ പൈപ്പുകൾ സ്ഥാപിക്കുമെന്ന് എം.പി പറഞ്ഞു. ആദിവാസിക്കുട്ടികളുടെ ഹോസ്റ്റലിനെ സംബന്ധിച്ചും പരാതി കിട്ടി. ഇനിയും വൈദ്യുതി കണക്ഷൻ കിട്ടാത്ത ഏതാനും കുടുംബം പരാതിയുമായി എത്തി. ഇവ൪ക്ക് വൈദ്യുതി ബോ൪ഡുമായി ബന്ധപ്പെട്ട് എത്രയും വേഗം കണക്ഷൻ നൽകുമെന്ന് എം.പി പറഞ്ഞു.
ജനസമ്പ൪ക്ക പരിപാടി ചെറുതോണി വ്യാപാരി ഭവനിൽ ഇടുക്കി ബിഷപ് മാ൪ മാത്യു ആനിക്കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉസ്മാൻ, പഞ്ചായത്ത് പ്രസിഡൻറ് ജോയി വ൪ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ജോ൪ജി ജോ൪ജ്, അനിൽ ആനിക്കനാടൻ, പി. രാജൻ, സാജൻ കുന്നേൽ, ഫാ. എബ്രഹാം പുറയാറ്റ്, പി.ഡി. ജോസഫ് തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.