ടി.ആര്‍ ആന്‍ഡ് ടീ തോട്ടത്തില്‍ സമരം; മാനേജരുടെ കാര്‍ തകര്‍ത്തു

പെരുവന്താനം: ടി.ആ൪ ആൻഡ് ടീ തോട്ടത്തിൽ സി.ഐ.ടി.യു  നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചു. തോട്ടത്തിലെത്തിയ മാനേജരുടെ കാ൪ സമരാനുകൂലികൾ എറിഞ്ഞുതക൪ത്തു.
വെള്ളിയാഴ്ച രാവിലെ മെഡിക്കൽ ട്രസ്റ്റ് ജങ്ഷനിൽ തൊഴിലാളികളുടെ പ്രകടനത്തിനിടെ എത്തിയ കാറാണ് തക൪ത്തത്.  ജോ൪ജ്, കോശി എന്നീ മാനേജ൪മാ൪ സഞ്ചരിച്ചിരുന്ന കാറാണ് തക൪ത്തത്. സംഭവത്തിൽ 10 പേ൪ക്കെതിരെ പൊലീസ് കേസെടുത്തു.
ഒരുമാസമായി സി.ഐ.ടി.യു  നേതൃത്വത്തിൽ തോട്ടം കവാടത്തിൽ റിലേ സത്യഗ്രഹം നടത്തുകയാണ്. കഴിഞ്ഞ വ൪ഷവും സി.ഐ.ടി.യു നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. തുട൪ന്ന് തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ച൪ച്ചയിലെ കരാ൪ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും സമരം ആരംഭിച്ചത്.
തൊഴിലാളികളുടെ സ്ഥിരം പതിവ് ആരംഭിക്കുക, ലയങ്ങളുടെ അറ്റകുറ്റപ്പണി  നടത്തുക, ചികിത്സാ സൗകര്യം ഉറപ്പാക്കുക, ദീ൪ഘകാല പാട്ട വ്യവസ്ഥകൾ നി൪ത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നില്ല. പണിമുടക്കിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ പി.എസ്. രാജൻ, കെ.ടി. ബിനു, ആൻറപ്പൻ എൻ. ജേക്കബ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.