തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡ് നിര്‍മാണം പ്രതിസന്ധിയില്‍

തലയോലപ്പറമ്പ്: പഞ്ചായത്തിൻെറ നി൪ദിഷ്ട ബസ് സ്റ്റാൻഡ് നി൪മാണത്തിന് കടമ്പകൾ ഏറെ.
ബസ് സ്റ്റാൻഡിന് ഗവ.യു.പി സ്കൂളിൻെറ സ്ഥലം കൈയേറിയത് തടയണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗവും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവുമായ ജോസ് ജേക്കബ്  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട൪, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪, ഹൈകോടതി എന്നിവിടങ്ങളിൽ പരാതി നൽകിയിരിക്കുകയാണ്. പുതിയ ബസ് സ്റ്റാൻഡ് നി൪മാണത്തിന്  നിലവിലെ സ്റ്റാൻഡ് അടച്ചിടുകയും ചെയ്തു.
സ൪ക്കാ൪ ഉത്തരവിലൂടെ സ്കൂളിൻെറ സ്ഥലം പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. സ്ഥലം കൈമാറുമ്പോൾ സ൪ക്കാ൪ നി൪ദേശിച്ചിരുന്ന കാര്യങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. സ്കൂളിൻെറ വടക്ക്ഭാഗത്തുനിന്ന് വൈക്കം റോഡിലേക്ക് പുതിയ വഴി ഉണ്ടാക്കണമെന്ന നി൪ദേശമെ ഇനി പൂ൪ത്തീകരിക്കാനുള്ളൂ. ഇതിൻെറ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു. ബി.ഒ.ടി അടിസ്ഥാനത്തിലാണ് ബസ് സ്റ്റാൻഡ് നി൪മാണം. പാട്ടക്കാലാവധി 39 വ൪ഷമാണ്.
പഞ്ചായത്തിൻെറ മെല്ലപ്പോക്ക് നയംമൂലമാണ് നി൪മാണം ആരംഭിക്കാത്തതെന്നും ആക്ഷേപമുണ്ട്. ബസ് സ്റ്റാൻഡ് അടച്ചിട്ടതുമൂലം ടൗണിൽ ഗതാഗത തടസ്സവും അപകടങ്ങളും പതിവാകുകയാണ്. അതേ സമയം, ബസ് സ്റ്റാൻഡ് നി൪മാണത്തിന് തടസ്സങ്ങളുണ്ടെന്നത് വ്യാജ പ്രചാരണമാണെന്ന് വൈസ് പ്രസിഡൻറ് ടി.എൻ. സുരേന്ദ്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.