കലുങ്ക് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

കട്ടപ്പന: ഗുണഭോക്തൃ കമ്മിറ്റി അറിയാതെ ആരംഭിച്ച കലുങ്ക് നി൪മാണം നാട്ടുകാ൪ തടഞ്ഞു. ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട വാഗമൺ-വെള്ളപ്പതാൽ റോഡിലെ കലുങ്കിൻെറയും ഡി.ആ൪ കെട്ടിൻെറയും നി൪മാണമാണ് നാട്ടുകാ൪ തടഞ്ഞത്.
സംസ്ഥാന സ൪ക്കാറിൻെറ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി കലുങ്ക് നി൪മാണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബ൪ 13 ന് ഉപ്പുതറ ഗ്രാമപഞ്ചായത്ത് 18 ാം വാ൪ഡ് അംഗത്തിൻെറ അധ്യക്ഷതയിൽ കെ.ഐ. സോദരൻ കൺവീനറായി അഞ്ചംഗ ഗുണഭോക്തൃ കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു.
കമ്മിറ്റിയറിയാതെ ഒരു മാസം മുമ്പ് നി൪മാണം തുടങ്ങിയത് കമ്മിറ്റിയംഗങ്ങൾ ചോദ്യം ചെയ്തു. വാ൪ഡ് അംഗത്തിൻെറ ഭ൪ത്താവിനെ കൺവീനറാക്കി പുതിയ ഗുണഭോക്തൃ കമ്മിറ്റി രൂപവത്കരിച്ച വിവരം അപ്പോഴാണറിയുന്നത് . കരാറുകാരനാണ് ഈ വിവരം നാട്ടുകാരെ അറിയിച്ചത്.  തുട൪ന്ന് ആദ്യ ഗുണഭോക്തൃ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാ൪ നി൪മാണം തടഞ്ഞു. പിന്നീട്,  കരാറുകാരൻ പണി ഉപേക്ഷിച്ച് പോയി.മുടങ്ങിയ നി൪മാണം പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഗുണഭോക്തൃ കമ്മിറ്റി മാറ്റിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻറ് അഡ്വ.ബിജുപോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് ചന്ദ്രൻ, കെ.ഐ. സോദരൻ, കെ.എം. ശശീന്ദ്രൻ എന്നിവ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.