വാടാനപ്പള്ളി വില്ലേജോഫിസ് കെട്ടിടത്തിന് 10 ലക്ഷം അനുവദിച്ചു

വാടാനപ്പള്ളി: വാടാനപ്പള്ളി വില്ലേജോഫിസിന് സ്വന്തം കെട്ടിടം പണിയാൻ പി.എ. മാധവൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 10 ലക്ഷം  അനുവദിച്ചു. ഇപ്പോൾ  ഓഫിസ്  പഞ്ചായത്ത് വക സ്ഥലത്തെ് പഴയ കെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്. 10 വ൪ഷം മുമ്പ് കെട്ടിടം പണിയാൻ സ൪ക്കാ൪ ഒരു ലക്ഷം  അനുവദിച്ചിരുന്നു.  അന്ന് പ്രസിഡൻറായിരുന്ന സുബൈദ മുഹമ്മദിൻെറ ശ്രമഫലമായി പരേതനായ മുക്രിയകത്ത് മജീദ് ഹാജി   മൂന്ന് സെൻറ് സ്ഥലം സൗജന്യമായി നൽകിയിരുന്നു.
സ൪ക്കാ൪ നൽകിയ   ലക്ഷം രൂപയും ബാക്കി പിരിവ് നടത്തിയും കെട്ടിടം നി൪മിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ, പണി   തറയിലൊതുങ്ങി. പണം പിരിച്ചുമില്ല. 10 വ൪ഷമായി കാടുപിടിച്ച് കിടക്കുന്നതറ  അടുത്തിടെ വെട്ടി വെടിപ്പാക്കി. കെട്ടിടം പണിയാൻ ഫണ്ട് കണ്ടെത്താൻ വീണ്ടും പ്രസിഡൻറായ സുബൈദ മുഹമ്മദ്, പി.എ. മാധവൻ എം.എൽ.എയെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് 10 ലക്ഷം രൂപ നൽകാൻ എം.എൽ.എ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.