കണ്ടെയ്നര്‍ ലോറിക്ക് തകരാര്‍; ഗതാഗതം തടസ്സപ്പെട്ടു

കൊപ്പം: കൊപ്പത്ത് കണ്ടെയ്ന൪ ലോറി റോഡിൽ കുടുങ്ങി പെരിന്തൽമണ്ണ -പട്ടാമ്പി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്തുനിന്ന് തിരൂരിലേക്ക് ടൈൽസുമായി പോയ കണ്ടെയ്ന൪ ലോറി വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നക്ഷത്ര ഹോട്ടലിനടുത്തുള്ള കയറ്റം കയറാനാവാതെ റോഡിൽ കുടുങ്ങിയത്. റോഡിൻെറ ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടെങ്കിലും തൃത്താല കൊപ്പം മുതൽ വിളയൂ൪ വരെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.വൈകുന്നേരവും ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കാനുള്ള ശ്രമം നടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.