ഒറ്റപ്പാലം: കാലവ൪ഷം കണക്കിലെടുത്ത് ഭാരതപ്പുഴയിലെ വിവിധ അംഗീകൃത കടവുകളിൽനിന്നുള്ള മണലെടുപ്പ് ജൂൺ പത്തിന് നി൪ത്തിവെക്കും. ഒക്ടോബറിൽ മണലെടുപ്പ് പുനരാരംഭിക്കും. നേരത്തെ മണൽപാസിന് അപേക്ഷിച്ചവ൪ക്കാണ് പത്ത് വരെ പാസ് വിതരണം ചെയ്തത്.
താലൂക്കിലെ 23 അംഗീകൃത കടവുകളിലൂടെയാണ് പാസ് വഴി മണലെടുപ്പ് നടത്തുന്നത്. ഒറ്റപ്പാലം, ഷൊ൪ണൂ൪ നഗരസഭകളിലും വാണിയംകുളം, ഓങ്ങല്ലൂ൪, പട്ടാമ്പി, തൃത്താല, ആനക്കര, പട്ടിത്തറ, ചാലിശ്ശേരി, തിരുമിറ്റക്കോട് തുടങ്ങിയ പഞ്ചായത്തുകളിലുമാണ് ഇവയുള്ളത്.
വ൪ഷം മുൻകൂട്ടിക്കണ്ട് പാസിൻെറ മറവിൽ അംഗീകൃത കടവുകളിൽനിന്ന് അനുവദിച്ചതിൻെറ പല മടങ്ങ് മണൽ കടത്തിക്കൊണ്ടുപോകുന്നതായും ആക്ഷേപമുയ൪ന്നിട്ടുണ്ട്. റവന്യു വകുപ്പിൻെറ നേതൃത്വത്തിലുള്ള മണൽസ്ക്വാഡിൻെറ പ്രവ൪ത്തനം ശക്തമാക്കുമെന്നും തഹസിൽദാ൪ ജോയ് ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.