ബഗ്ദാദ്: ഇറാഖിൻെറ തലസ്ഥാനമായ ബഗ്ദാദിൽ ബോംബാക്രമണപരമ്പരയിൽ 18 പേ൪ കൊല്ലപ്പെട്ടു, 29 പേ൪ക്ക് പരിക്കേറ്റു. വടക്കൻ ബഗ്ദാദിൽ തിരക്കേറിയ ഭക്ഷണശാലക്കടുത്തുണ്ടായ അപകടത്തിൽ എട്ടുപേ൪ മരിച്ചതാണ് അപകടപരമ്പരയിൽ വലുത്.
ഒരുമാസത്തിലേറെക്കാലത്തെ ഇടവേളയിൽ ബഗ്ദാദിലുണ്ടായ ഏറ്റവും ശക്തമായ സ്ഫോടനങ്ങളാണ് വ്യാഴാഴ്ച അരങ്ങേറിയത്.
ശിയാ വിഭാഗക്കാരനായ പ്രധാനമന്ത്രി നൂരി അൽമാലികി സുന്നി, കു൪ദ് വിഭാഗങ്ങളെ ഒതുക്കുന്നതായും പരാതി ഉയരുന്നുണ്ട്. നി൪ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമുമ്പ് പ്രധാനമന്ത്രി ഈ വിഭാഗങ്ങളുമായി കൂടിയാലോചന നടത്താറില്ലത്രെ.
പ്രധാനമന്ത്രി നൂരി അൽമാലികിയുടെ ഉപദേശകനായ ജമാലുദ്ദീൻ മുഹമ്മദിൻെറ വീടിനടുത്ത് കാ൪ തക൪ന്നുണ്ടായ മറ്റൊരപകടത്തിൽ ഒരാൾ മരിക്കുകയും മുഹമ്മദിൻെറ വസതിയിലെ രണ്ട് അംഗരക്ഷകരുൾപ്പെടെ നാലുപേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭക്ഷണശാലക്കടുത്ത് നി൪ത്തിയിട്ടിരുന്ന കാ൪ പൊട്ടിത്തെറിച്ചാണ് എട്ടുപേ൪ കൊല്ലപ്പെടാനും 13 പേ൪ക്ക് പരിക്കേൽക്കാനുമിടയായത്. ബഗ്ദാദിൽ പൊലീസുദ്യോഗസ്ഥരുടെ താമസസ്ഥലത്ത് രണ്ട് തൊട്ടടുത്ത വസതികളിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേ൪ കൊല്ലപ്പെടുകയും മൂന്ന് കുട്ടികളുൾപ്പെടെ ഒമ്പതുപേ൪ക്കു പരിക്കേൽക്കുകയും ചെയ്തു. ബഗ്ദാദിൽ ഒരു പൊലീസ് പാറാവുസ്ഥലത്തുണ്ടായ സ്ഫോടനത്തിലും ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും മൂന്ന് ഓഫിസ൪മാ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
ബഗ്ദാദിൽ അക്രമത്തിൻെറ തോത് പൊതുവെ കുറഞ്ഞെങ്കിലും ബോംബ്സ്ഫോടനങ്ങൾ പതിവാണ്. രാഷ്ട്രീയപ്രതിസന്ധിയാണ് അക്രമത്തിന് വഴിയൊരുക്കുന്നത് എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. കഴിഞ്ഞവ൪ഷം ഇറാഖിൽനിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ചതിനുശേഷം സ൪ക്കാറിൻെറ ശക്തി ക്ഷയിച്ചുവരുകയാണെന്നാണ് അവ൪ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.