പാചകവാതക സിലിണ്ടറുകള്‍ കടത്തുന്നതിനിടെ പിടിയില്‍

മുണ്ടക്കയം: അനധികൃതമായി വാഹനത്തിൽ കൊണ്ടുപോയ പാചകവാതക സിലിണ്ടറുകൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. മുണ്ടക്കയം, മുളങ്കയം ഭാഗത്തുവെച്ച് പാചകവാതകം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട കല്ലോലിക്കൽ റഷീദിനെയാണ് (41) മുണ്ടക്കയം പൊലീസ് പിടികൂടിയത്.
പാചകവാതകം നിറച്ച 15 സിലിണ്ടറും ഇതുകടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒമ്നിവാനും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ മുണ്ടക്കയം വണ്ടൻപതാലിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോകുകയായിരുന്ന പാചകവാതകമാണ് എസ്.ഡി.പി.ഐ പ്രവ൪ത്തക൪ വാഹനം തടഞ്ഞ് പിടികൂടിയത്. പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻഡേൻ ഗ്യാസിൻെറ 11 കുറ്റിയും ഭാരത് ഗ്യാസിൻെറ നാല് കുറ്റിയുമാണ് പിടിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.