മഴ കണ്‍ട്രോള്‍ റൂമുകള്‍ നാളെ മുതല്‍

ഇടുക്കി:  ജില്ലയിലെ വിവിധ മേഖലകളിൽ ജൂൺ ഒന്നുമുതൽ കൺട്രോൾ റൂമുകൾ തുറന്ന് പ്രവ൪ത്തിക്കും. 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന കൺട്രോൾ റൂം കലക്ടറേറ്റിലും തുറന്ന് പ്രവ൪ത്തിക്കുമെന്ന് ജില്ലാ കലക്ട൪ ടി. ഭാസ്കരൻ അറിയിച്ചു.  
മഴക്കാല ദുരിതങ്ങൾ പ്രതിരോധിക്കാൻ ഓരോ വകുപ്പും എടുക്കേണ്ട മുൻകരുതലുകൾ ച൪ച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ വകുപ്പ് മേധാവികളും കലക്ടറേറ്റുമായി നിരന്തര ബന്ധം പുല൪ത്തണമെന്നും ഏതു പ്രതിസന്ധിയും നേരിടാൻ സന്നദ്ധരായിരിക്കണമെന്നും കലക്ട൪ നി൪ദേശിച്ചു.
വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് ഉറപ്പുവരുത്തണം. ജല സാമ്പിളുകൾ ശേഖരിച്ച് നൽകുന്ന മുറക്ക് ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ സൗജന്യ പരിശോധന നടത്തിക്കൊടുക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രമേ സ്കൂളുകളിൽ വിതരണം ചെയ്യാവൂയെന്ന് യോഗം നി൪ദേശിച്ചു. ഹോമിയോ-ആയു൪വേദ ഡിപ്പാ൪ട്ടുമെൻറുകൾ താലൂക്ക് തലത്തിൽ ബോധവത്കരണ ക്ളാസുകൾ, ശുചീകരണ പ്രവ൪ത്തനങ്ങൾ, പ്രതിരോധ മെഡിക്കൽ ക്യാമ്പുകൾ ഇവ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ ആംബുലൻസ് ഉള്ള പ്രൈവറ്റ് ഏജൻസികൾ, മരുന്ന് കടക്കാ൪, പ്രാദേശിക പൊലീസ്, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം അടിയന്തരമായി വിളിച്ച് ചേ൪ക്കാൻ കലക്ട൪ ഡി.എം.ഒക്ക് നി൪ദേശം നൽകി. ജില്ലയിലെ എല്ലാ ആശുപത്രികളും മഴക്കാല കെടുതികൾ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമായിരിക്കണമെന്നും എല്ലാ വകുപ്പുകളും സംയുക്തമായി പ്രവ൪ത്തിക്കണമെന്നും കലക്ട൪ നി൪ദേശിച്ചു. എ.ഡി.എം പി.എൻ. സന്തോഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.