കോട്ടായി: കോട്ടായി മുട്ടിക്കടവിൽ ഭാരതപ്പുഴക്ക് നടുവിൽ കംപ്രസറും തോട്ടയും ഉപയോഗിച്ച് ദിവസങ്ങളായി പാറപൊട്ടിച്ച് കരിങ്കല്ല് സംഭരിക്കുന്നു. മണ്ണുമാന്തി യന്ത്രങ്ങളും ഇതിനായി പുഴയിൽ ഇറക്കിയിട്ടുണ്ട്. മുട്ടിക്കടവിൽ തടയണ നി൪മിക്കാനെന്ന പേരിലാണ് കരിങ്കല്ല് സംഭരിക്കുന്നത്. ആയിരക്കണക്കിന് ലോഡ് കരിങ്കല്ല് കൂട്ടിയിട്ടിട്ടുണ്ട്. തടയണക്ക് ഇരുവശവും കരിങ്കല്ല്ഭിത്തി കെട്ടാൻ ഇത് ഉപയോഗിക്കുമെന്നാണ് പറയുന്നത്. പാറപൊട്ടിച്ച് പുഴക്ക് നടുവിൽ വലിയ ഗ൪ത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. തടയണ ആവശ്യത്തിനാണെങ്കിലും പുഴയിൽ തോട്ട ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്നു. ഇത്രയധികം കരിങ്കല്ല് കൂട്ടിയിട്ടതിലും ദുരൂഹതയുള്ളതായി പരിസരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.