കാസ൪കോട്: ഓടിക്കൊണ്ടിരിക്കുന്ന ലോറികളിൽനിന്ന് റബ൪ഷീറ്റ് മോഷ്ടിക്കുന്ന സംഘത്തിൽപെട്ട ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ചിത്താരി കൊവ്വൽ ഹൗസിലെ ശരീഫ് എന്ന ഫാൻറം ശരീഫിനെ (30)യാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശരീഫിനെതിരെ വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമത്തിന് കേസുണ്ട്. കാഞ്ഞങ്ങാട് റബ൪ മോഷണത്തിൽ ശരീഫിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മേയ് 25ന് ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു ശരീഫെന്ന് പൊലീസ് പറഞ്ഞു.
കേസിൽ കാഞ്ഞങ്ങാട് മാണിക്കോത്തെ തെക്കേപുറത്തെ പി.പി. ഫൈസൽ (29), അജാനൂ൪ ഇഖ്ബാൽ ഹയ൪സെക്കൻഡറി സ്കൂളിനു സമീപത്തെ പി.പി. അഷ്റഫ് (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽപെട്ട ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഈ കേസിൽ മൂന്നുപേ൪ അറസ്റ്റിലായി.
പെരിയ മുതൽ ചെ൪ക്കള വരെ ദേശീയപാതയിലൂടെ ലോഡുമായി പോകുന്ന ലോറികളിൽ കയറി ഷീറ്റ് കെട്ടുകൾ താഴെയിടുകയും പിന്നാലെ വരുന്ന ഓട്ടോയിൽ കടത്തുകയുമാണ് സംഘത്തിൻെറ രീതി. കഴിഞ്ഞ ഏപ്രിൽ 28ന് ചെ൪ക്കളയിൽ കെ.എ 21-എ 1212 നമ്പ൪ ലോറിയിൽനിന്ന് ഏഴര ക്വിൻറൽ റബ൪ഷീറ്റ് കവ൪ന്ന സംഭവത്തിൽ വിദ്യാനഗ൪ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് ഫൈസലിനെയും അഷ്റഫിനെയും കവ൪ച്ചക്കിടെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.