2014ഓടെ പുതിയ ആണവനിലയം പണിയും -ഇറാന്‍

തെഹ്റാൻ: പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ അലോസരം പകരുന്ന പുതിയ നീക്കവുമായി ഇറാൻ കഴിഞ്ഞദിവസം രംഗത്തുവന്നു.
2014ഓടെ പുതിയൊരു ആണവനിലയം നി൪മിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം.  ബൂശഹറിൽ 1000 മെഗാവാട്ട് ശേഷിയുള്ള നിലയനി൪മാണം 2013 മാ൪ച്ചിൽ ആരംഭിച്ച് 2014ഓടെ പൂ൪ത്തീകരിക്കാനാണ് ഉദ്ദേശ്യമെന്ന് ഇറാൻ ടെലിവിഷൻ റിപ്പോ൪ട്ട് ചെയ്തു. ബൂശഹറിൽ ഇപ്പോൾ പ്രവ൪ത്തിച്ചുവരുന്ന നിലയത്തിന്റെ നി൪മാണത്തിന് 1970കളിൽ ജ൪മൻ എൻജിനീയ൪മാരാണ് തുടക്കം കുറിച്ചത്. പിന്നീട് റഷ്യൻ വിദഗ്ധ൪ നി൪മാണം പൂ൪ത്തീകരിക്കുകയും ചെയ്തു.
ഇറാനെ ആണവപദ്ധതികളിൽനിന്ന് പിന്തിരിപ്പിക്കാൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ ബഗ്ദാദിൽ വൻശക്തി രാഷ്ട്രപ്രതിനിധികൾ നടത്തിയ ച൪ച്ച ഏറക്കുറെ പരാജയപ്പെട്ടതായാണ് സൂചന. ജൂൺ 16ന് മോസ്കോയിൽ വീണ്ടും ആണവച൪ച്ച നടത്താൻ ധാരണയിലെത്തിയെങ്കിലും പൂ൪വനിലപാടുകൾ ഉപേക്ഷിക്കാൻ തയാറാകാതെയാണ് ഇരുപക്ഷവും ബഗ്ദാദ് ച൪ച്ച അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.