നെയ്യാറ്റിൻകര: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
എം.എം. മണി പറഞ്ഞ കാര്യങ്ങളെ പിണറായി തള്ളിപ്പറഞ്ഞിട്ടില്ല. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എമ്മിനുള്ള പങ്ക് അ൪ഥശങ്കയില്ലാതെയാണ് മണി പറഞ്ഞത്. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞതിൽ മാത്രമാണ് പിണറായി വിയോജിച്ചത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കുകയാണ് സി.പി.എം. പരസ്യമായി ഗുരുതര പ്രസ്താവനകൾ നടത്തിയ മണിക്കെതിരെ സി.പി.എം നടപടിയെടുക്കുമോ. ഈ പ്രസ്താവനയെ തുട൪ന്നുണ്ടായ ജനരോഷത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിമാത്രമാണ് പിണറായി മണിയെ തള്ളിപ്പറഞ്ഞത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്റ്റാലിൻ യുഗത്തിൽനിന്ന് മുക്തമായിട്ടില്ലെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധം സംബന്ധിച്ച അന്വേഷണത്തിൽ സി.പി.എം അസ്വസ്ഥത പ്രകടിപ്പിക്കുകയാണ്. ആദ്യം അന്വേഷിക്കട്ടെയെന്ന് പറഞ്ഞവ൪ അന്വേഷണോദ്യോഗസ്ഥ൪, മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയെ വെല്ലുവിളിക്കുകയാണ്. അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തക൪ക്കാനാണ് സി.പി.എം ശ്രമം. എസ്.പി ഓഫിസിന് മുന്നിലെ സമരങ്ങൾ അന്വേഷണം വഴിതിരിച്ചുവിടാനാണ്.
ആ൪. ശെൽവരാജിന്റെ പൂ൪വചരിത്രങ്ങൾ സി.പി.എം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നത് നല്ലതാണ്. അപ്പോൾ അദ്ദേഹത്തിനും പലതും പറയാനുണ്ടാകുമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി വക്താവ് എം.എം. ഹസൻ, മന്ത്രി വി.എസ്. ശിവകുമാ൪, ശശിതരൂ൪ എം.പി എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.