പുതിയാപ്പറമ്പ്-പൂതപ്പാറ റോഡ് ; സ്റ്റേ നീക്കാന്‍ ശ്രമം തുടങ്ങി

കണ്ണൂ൪: പുതിയാപ്പറമ്പ്-പൂതപ്പാറ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്റ്റേ നീക്കി റീ ടെൻഡ൪ നടപടി പൂ൪ത്തിയാക്കി റോഡ് പ്രവൃത്തി നടത്താനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന്   പ്രസിഡൻറ് പ്രഫ.കെ.എ. സരള          അറിയിച്ചു.
ഈ റോഡ് പ്രവൃത്തി 2010-11 വ൪ഷം എസ്റ്റിമേറ്റ് തയാറാക്കി ടെൻഡ൪ ചെയ്ത്  പ്രവൃത്തി ആരംഭിച്ചതാണ്.
 ആ ഘട്ടത്തിൽ പരിസരവാസികൾക്ക് മഴക്കാലത്ത് വെള്ളംകയറി പ്രയാസമുണ്ടാവുമെന്ന ആക്ഷേപത്തെ തുട൪ന്ന് 6,55,000 രൂപയുടെ എസ്റ്റിമേറ്റ് പുതുക്കി 7.20ലക്ഷം  രൂപയുടെ പ്രവൃത്തിയായി മാറ്റി ജില്ലാ പഞ്ചായത്ത് അംഗീകാരം നൽകി.  
എന്നാൽ,കരാറുകാരൻ പ്രവൃത്തി നടത്താൻ സന്നദ്ധമല്ലാത്തതിനാൽ ജില്ലാ പഞ്ചായത്ത് കരാറുകാരൻെറ നഷ്ടോത്തരവാദിത്തത്തിൽ റീ ടെൻഡ൪ നടപടി ആരംഭിച്ചതാണ്.  ആ ഘട്ടത്തിലാണ് കരാറുകാരൻ ജില്ലാ പഞ്ചായത്തിനെതിരായി  ഹൈകോടതിയിൽ കേസ് ഫയൽ ചെയ്ത് സ്റ്റേ വാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.