എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വിജ്ഞാന്‍വാടി

കോഴിക്കോട്: ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു വിജ്ഞാൻവാടി വീതം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസ൪ അറിയിച്ചു. ഒരു പട്ടികജാതി കോളനിയിൽ ഒരു വിജ്ഞാൻവാടിയാണ് രണ്ടാംഘട്ടത്തിൽ സ്ഥാപിക്കുക. തലക്കുളത്തൂ൪ ഗ്രാമപഞ്ചായത്തിലെ പറപ്പാറ കോളനി, തിരുവളളൂ൪ പഞ്ചായത്തിലെ തുരുത്തി, കായക്കൊടി പഞ്ചായത്തിലെ നാവോട്ട്കുന്ന് ഐ.എച്ച്.ഡി.പി കോളനി എന്നിവിടങ്ങളിലാണ് ഇപ്പോൾ വിജ്ഞാൻവാടികളുളളത്.  പട്ടികജാതി വികസന വകുപ്പ് ജില്ലയിൽ ഒരു വ൪ഷത്തിനകം 406 കൂടുംബങ്ങൾക്ക് ഭവനനി൪മ്മാണ ധനസഹായം നൽകി.
ഈയിനത്തിൽ 6,96,88,112 രൂപ വിനിയോഗിച്ചതായും ജില്ലാ പട്ടികജാതി വികസന ഓഫിസ൪ അറിയിച്ചു. ഭൂരഹിത൪ക്ക് വീടുവെക്കുന്നതിന് ഭൂമി വാങ്ങുന്ന പദ്ധതിയിൽ 300 ഗുണഭോക്താക്കൾക്ക് 3,44,85,000 രൂപ അനുവദിച്ചു. വിദ്യായാത്ര പദ്ധതിയിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന. 3330 പട്ടികജാതി വിദ്യാ൪ത്ഥികൾക്ക് സൈക്കിൾ വാങ്ങുന്നതിന് 99,90,000 രൂപ നൽകി. മെഡിക്കൽ- എൻജിനീയറിങ് പ്രവേശ പരീക്ഷക്ക് പ്രത്യേക പരിശീലനത്തിന് ധനസഹായം നൽകി. 45 വിദ്യാ൪ഥികൾക്ക് 4,81,750 രൂപയാണ് അനുവദിച്ചത്. 57 തൊഴിൽരഹിത൪ക്ക് ബാക്ക് എൻഡ് സബ്സിഡി സ്കീം പ്രകാരം 37,51,522 രൂപ സ്വയം തൊഴിൽ വായ്പയും പട്ടികജാതി കുടുംബങ്ങൾക്ക് ആഗ്രോ നഴ്സറി തുടങ്ങുന്നതിന് രണ്ട് ലക്ഷം രൂപയും നൽകി. 435 കുടുംബങ്ങൾക്ക് ചികിത്സക്കും 204 കുടുംബങ്ങൾക്ക് മിശ്രവിവാഹ ധനസഹായവും അനുവദിച്ചു.
 452 കുടുംബങ്ങൾക്കാണ് വിവാഹ ധനസഹായമായി 88,40,000 രൂപ നൽകിയത്. 772 പട്ടികജാതിക്കാ൪ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനമായി 9,00,750 രൂപയും അക്രമത്തിനിരയായവ൪ക്കുള്ള നഷ്ടപരിഹാരമായി 45 ആളുകൾക്ക് 7,87,500 രൂപയും അനുവദിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫിസ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.