മുംബൈ: പൊതുസ്ഥലത്ത് സിഗററ്റ് വലിച്ച കേസിൽ കുറ്റമേറ്റ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ പിഴയടക്കാൻ തയാറാണെന്ന് ജയ്പൂ൪ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ഷാരൂഖാന്റെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. നിസ്സാര കേസായതിനാൽ ഷാരൂഖിനെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകൻ അപേക്ഷിച്ചു. ഇരുഭാഗത്തെയും വാദം കേട്ട കോടതി കേസ് ജൂൺ 21 ലേക്ക് മാറ്റിവെച്ചു. നേരിട്ട് ഹാജരറാകുന്നതിൽനിന്ന് ഷാരൂഖ് ഖാന് കോടതി ഇളവുനൽകി.
ഏപ്രിൽ എട്ടിൽ ജയ്പൂരിൽ ഐ.പി.എൽ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിലെ ഗാലറിയിലിരുന്ന് പുകവലിച്ചതിനാണ് ഷാരൂഖിനെതിരെ കേസ്. ജയ്പൂ൪ ക്രിക്കറ്റ് അക്കാദമി ഉടമ ആനന്ദ് സിങ്ങാണ് ഷാരൂഖിനെതിരെ കോടതിയെ സമീപിച്ചത്. ഇതേ തുട൪ന്ന് ശനിയാഴ്ച നേരിട്ട് ഹാജാരാകാൻ ആവശ്യപ്പെട്ട് കോടതി ഷാരൂഖിന് സമൻസ് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.