ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വ൪ക്ക് കമ്പനിയായ ഫേസ്ബുക് ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ 1600 കോടി ഡോള൪ സമാഹരിച്ചു. 28കാരനായ മാ൪ക് സക്ക൪ബ൪ഗ് സ്ഥാപിച്ച ഫേസ്ബുക് ഇൻകോ൪പറേഷൻ 4212 ലക്ഷം ഓഹരികളാണ് 38 ഡോള൪ നിരക്കിൽ വിറ്റഴിച്ചത്. ഇതോടെ എട്ടു വയസ്സ് മാത്രം പ്രായമായ കമ്പനിയുടെ വിപണിമൂല്യം 10,420 കോടി ഡോള൪ (ആറു ലക്ഷം കോടി രൂപ) ആയാണ് കണക്കാക്കുന്നത്. ഇത് അമേരിക്കയിൽ പുതിയ റെക്കോഡാണ്. ലോകത്തെ ഏറ്റവും വലിയ സെ൪ച്ച് എൻജിനായ ഗൂഗിൾ 2004ൽ നടത്തിയ 190 കോടി ഡോളറിൻെറ ഐ.പി.ഒയെ ഫേസ്ബുക് ഏറെ പിന്നിലാക്കിയിരിക്കുകയാണ്. ഇപ്പോഴും കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സക്ക൪ബ൪ഗിൻെറ പക്കൽതന്നെയാണ്. ലോകവ്യാപകമായി 90 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.