വൃക്കകള്‍ തകരാറിലായ അഞ്ചുവയസ്സുകാരന്‍ കനിവ് തേടുന്നു

കയ്പമംഗലം: അഞ്ചു വയസ്സിനിടെ തീരാദുരന്തങ്ങൾ പേറിയ കുരുന്നുബാലൻ കാരുണ്യത്തിന് കൈനീട്ടുന്നു. കയ്പമംഗലം കാളമുറി തുളുവാൻശേരി നവാസ് -ഹസീന ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്ത കുട്ടിയായ നിയാസാണ് കണ്ണീരിൽ കഴിയുന്നത്.
ജനനത്തോടെ തുടങ്ങിയതാണ് ഈ കുരുന്നിൻെറ വേദന. തുടക്കത്തിൽ മൂത്രം തന്നത്താൻ ഇറ്റിവീഴുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. പരിശോധനയിൽ മൂത്രം സംഭരിക്കുന്ന ബ്ളാഡ൪ ഇല്ലെന്ന് മനസ്സിലായതോടെ പുറത്തേക്ക് ട്യൂബിട്ടു. പിന്നീട് കാലിന് സ്വാധീനക്കുറവായി.
വിശദ പരിശോധനയിൽ നട്ടെല്ലിൽ നിന്ന് കാലിലേക്കുള്ള ഞരമ്പുകൾ പൊട്ടിത്തക൪ന്നതായി കണ്ടെത്തി. മൂത്രം ഇറ്റുവീഴുന്നത് കൂടുതലായതോടെ വീണ്ടും നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും തക൪ന്നതായി അറിഞ്ഞത്.
കൊടുങ്ങല്ലൂ൪ എം.ഐ.ടി ആശുത്രിയിലും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലുമാണ് ചികിത്സ നടത്തുന്നത്. നട്ടെല്ലിലെ ഞരമ്പുകൾ കാലിലേക്ക് യോജിപ്പിക്കുന്ന ശസ്ത്രക്രിയ സങ്കീ൪ണവും ലക്ഷങ്ങൾ ചെലവുവരുന്നതുമാണ്.
വിദഗ്ധ പരിശോധനക്ക് മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണ് ഈ കുരുന്നിനെ.
ഒന്നേകാൽ സെൻറിലെ കൊച്ചുകൂരയിൽ താമസിക്കുന്ന കുടുംബത്തിൻെറ ഏകവരുമാനം പിതാവ് നവാസിൻെറ കൂലിവേല മാത്രമാണ്. കനിവുള്ള മനസ്സുകൾ കൈവിടില്ലെന്ന പ്രതീക്ഷയോടെ കുടുംബം കാത്തിരിക്കുകയാണ്.
പിതാവിൻെറ ഫോൺ നമ്പ൪: 9287973677. അക്കൗണ്ട് നമ്പ൪: 1097101060668. കനറാ ബാങ്ക്, കയ്പമംഗലം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.