ആനക്കര: ഒരു കിഡ്നി പൂ൪ണമായും മറ്റേത് പാതിയും തക൪ന്ന യുവാവ് കാരുണ്യമതികളുടെ കൈത്താങ്ങ് തേടുന്നു.
കുമരനെല്ലൂരിൽ താമസിക്കുന്ന വാലിപറമ്പിൽ ഇബ്രാഹിമിൻെറ മകൻ റിയാസാണ് (21) ജീവിതം തുടരാൻ ഉദാരമതികളുടെ സഹായം തേടുന്നത്. കൂലിപ്പണിയെടുത്താണ് ഇബ്രാഹിം കുടുംബം പോറ്റുന്നത്. എന്നാൽ കയറികിടക്കാൻ ഇടമില്ലാതെ വാടകക്കാണ് താമസം. വൃക്ക നൽകാൻ മാതാവ് തയാറായി. അതിനുള്ള പരിശോധനകൾ നടത്തിയെങ്കിലും ഏഴുലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ ശസ്ത്രക്രിയ നടത്താനാവൂ. നിത്യജീവിതം തന്നെ ദുരിതപൂ൪ണമായ സാഹചര്യത്തിൽ ചികിത്സ റിയാസിനും കുടുംബത്തിനും സ്വപ്നം മാത്രമാണ്.
കുമരനെല്ലൂ൪ മഹല്ല് പ്രസിഡൻറ് ഇസ്മായിൽ മുസലിയാ൪ ചെയ൪മാനും ജന. സെക്രട്ടറി ടി. മുഹമ്മദുകുട്ടി കൺവീനറുമായി ചികിത്സാസഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. കുമരനെല്ലൂ൪ കനറാ ബാങ്കിൽ എക്കൗണ്ട് തുടങ്ങി. നമ്പ൪ 11 80 10 10 30705, ഐ.എഫ്.സി.എസ്: 0001180.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.