പാണ്ടിക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ലീഗ് ഭിന്നത

പാണ്ടിക്കാട്: യു.ഡി.എഫ് ഭരിക്കുന്ന പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നത. പാണ്ടിക്കാട് അങ്ങാടിയിൽ മഞ്ചേരി റോഡിലെ വ്യാപാര സ്ഥാപനത്തിന് ലൈസൻസ് പുതുക്കിനൽകുന്നത് സംബന്ധിച്ചാണ് ത൪ക്കം. വ്യാപാര സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിൻെറ ഒരുഭാഗം സ൪ക്കാ൪ പാട്ടത്തിനെടുത്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്് 2006 മുതൽ പാട്ടം പുതുക്കിയിട്ടില്ല. വ്യാപാര സ്ഥാപന ഉടമ കെട്ടിടമുള്ള അര സെൻറ് സ്ഥലം പതിച്ചുകിട്ടാൻ സ൪ക്കാറിന് അപേക്ഷ നൽകിയിരുന്നു.
പി.ഡബ്ള്യു.ഡി അധികൃതരും കലക്ടറും ഭൂമി പതിച്ചുകൊടുക്കുന്നതിന് തടസ്സമില്ലെന്ന് റവന്യു അധികൃതരെ അറിയിച്ചതിനെ തുട൪ന്ന് വിഷയം സ൪ക്കാ൪ പരിഗണനയിലാണ്. സ൪ക്കാ൪ തീരുമാനം വരുന്നതുവരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കരുതെന്ന് ഹൈകോടതി വിധിയും ഉണ്ട്. പി.ഡബ്ള്യു.ഡി സ്ഥലം കൈയേറി നി൪മിച്ച വ്യാപാര സ്ഥാപനത്തിന് ലൈസൻസ് റദ്ദാക്കണമെന്ന് പഞ്ചായത്തിന് പരാതിയും ലഭിച്ചിരുന്നു.
ചൊവ്വാഴ്ച പഞ്ചായത്ത് ബോ൪ഡ് യോഗം ചേ൪ന്നപ്പോൾ വിഷയം ച൪ച്ചക്ക് വരികയും കോൺഗ്രസ് അംഗമായ പ്രസിഡൻറ് പരാതി ഉള്ളതിനാൽ വ്യാപാര സ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകാനാവില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ലീഗ് അംഗങ്ങൾ രംഗത്തുവന്നത്. പഞ്ചായത്ത് നൽകിയ കെട്ടിട നമ്പ൪ ഉള്ളതിനാലും വ൪ഷങ്ങളായി നികുതി അടച്ചുവരുന്നതും ലൈസൻസ് പുതുക്കി നൽകുന്നതുമായ കെട്ടിടത്തിലെ സ്ഥാപനത്തിന് ഇപ്പോൾ ലൈസൻസ് തടയാനാവില്ലെന്ന് ലീഗ് അംഗങ്ങൾ പറഞ്ഞു. ത൪ക്കം രൂക്ഷമായപ്പോൾ ഭൂരിപക്ഷാഭിപ്രായം തേടാമെന്ന് ലീഗ് അഭിപ്രായപ്പെട്ടെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. തുട൪ന്ന് വിഷയം 28ന് ചേരുന്ന ബോ൪ഡ് യോഗത്തിലേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു.
വിഷയം പഠിച്ചതിനും നിയമവശം ആരാഞ്ഞതിനും ശേഷമേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് സെക്രട്ടറി അറിയിച്ചു. മഞ്ചേരി റോഡ് വികസനത്തിൻെറ ഭാഗമായി ഓവുചാൽ നി൪മിച്ചപ്പോൾ ത൪ക്കമുണ്ടായതിനെ തുട൪ന്ന് സ്ഥാപനത്തിൻെറ മുൻഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.