ടി.പി വധം: അന്വേഷണം യു.ഡി.എഫിന്റെ തിരക്കഥയനുസരിച്ച്

കോഴിക്കോട്: സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന അന്വേഷണം യു.ഡി.എഫ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചെന്ന് സി.പി.എം നേതാവും എം.എൽ.എയുമായ എളമരം കരീം. ഏരിയ സെക്രട്ടറി അശോകനെയും ഏരിയ കമ്മിറ്റി അംഗം കൃഷ്ണനെയും അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ എസ് പി ഓഫീസിലെത്തിയ അദ്ദേഹം വാ൪ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് വമ്പൻ സ്രാവുകൾ കുടുങ്ങാനുണ്ടെന്നാണ് നേരത്തെ തന്നെ യു.ഡി.എഫ് നേതാക്കൾ പറഞ്ഞത്. അത് ഇപ്പോൾ നടപ്പാക്കി എന്നേ ഉള്ളൂ. എല്ലാം നേരത്തെ തീരുമാനിച്ചതാണെന്നും എളമരം കരീം പറഞ്ഞു.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണനും എം.എൽ.എമാരായ കെ.കെ ലതിക, എ പ്രദീപ് കുമാ൪ എന്നിവരും കരീമിനൊപ്പം ഉമുണ്ടായിരുന്നു. എസ്.പി ഓഫീസിലെത്തിയ സംഘം അശോകനെയും കൃഷ്ണനെയും കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുവരെയും കോടതിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. സി.പി.എമ്മിലെ ഉന്നത നേതാക്കൾ വടകരയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.