സ്വകാര്യ റിസോര്‍ട്ട് വനഭൂമിയിലാണെന്ന് റവന്യൂ റിപ്പോര്‍ട്ട്

പീരുമേട്: കുട്ടിക്കാനത്തിന് സമീപം സ്വകാര്യ റിസോ൪ട്ട് നി൪മിക്കുന്നത് വനഭൂമിയിലാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി.
 റീസ൪വേ നമ്പ൪ പ്രകാരം 1992 ലാണ് 2.70 ഏക്ക൪ സ്ഥലത്തിന് പട്ടയം നൽകിയത്.
1977 ന് മുമ്പ് വനഭൂമിയിൽ താമസിക്കുന്നവ൪ക്ക് പട്ടയം നൽകണമെന്ന നിയമപ്രകാരം വനം-റവന്യൂ അധികൃത൪ സംയുക്ത പരിശോധന നടത്തി വേണം പട്ടയം നൽകാൻ.
മൂന്ന് വശം വനവും മുന്നിൽ ദേശീയപാതയുമുള്ള ഇവിടെ പരിശോധനകൾ നടത്താതെയാണ് പട്ടയം നൽകിയത്.
1977ന് ശേഷം പീരുമേട് വില്ലേജിൻെറ പരിധിയിൽ ഈ സ്ഥലത്തിന് മാത്രമാണ് വനഭൂമിയിൽ പട്ടയം നൽകിയിട്ടുള്ളത്. റവന്യൂ സംഘം പരിശോധന നടത്തിയതിൽ തട്ടാത്തിക്കാനം റിസ൪വ് ഫോറസ്റ്റിലാണ് സ്ഥലം ഉൾപ്പെടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നി൪മാണപ്രവ൪ത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിൻെറ മുന്നിൽ വനംവകുപ്പിൻെറ ജണ്ടയും രണ്ട് മരങ്ങളും നിൽക്കുന്നതായും കണ്ടെത്തി.
 2007 ൽ സ്ഥലത്തെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തി വനഭൂമിയിലാണെന്ന് കണ്ടെത്തിയെങ്കിലും തുട൪ നടപടികളുണ്ടായിട്ടില്ല. സ്വകാര്യ വ്യക്തി വിവരാവകാശപ്രകാരം താലൂക്കോഫിസിൽ നൽകിയ അപേക്ഷയിൽ സ്ഥലത്തിൻെറ എൽ.എ നമ്പ൪ ഉൾപ്പെടെയുള്ള ഫയൽ കാണാനില്ലെന്നും മറുപടി ലഭിച്ചിരുന്നു. താലൂക്ക് സ൪വേയറുടെ നേതൃത്വത്തിൽ പരിശോധനാ റിപ്പോ൪ട്ട് തഹസിൽദാ൪ക്ക് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.