പദ്ധതിയുടെ പേര് മാറി; കുടിവെള്ള ഫണ്ട് ലാപ്സായി

കാഞ്ഞിരപ്പള്ളി: കുടിവെള്ള പദ്ധതിയുടെ പേര് മാറിയതോടെ  ഫണ്ട് ലാപ്സായി.  ഇതോടെ നി൪മാണ പ്രവ൪ത്തനങ്ങൾക്ക്  പണം മുടക്കിയ  കൺവീനറും ഗുണഭോക്തൃവിഹിതം നൽകിയ നാട്ടുകാരും വെട്ടിലായി. കാഞ്ഞിരപ്പള്ളി  ഒന്നാം വാ൪ഡ് ചീരംകുഴി കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് രേഖകളിൽ ആനക്കല്ല് കുടിവെള്ള പദ്ധതിയായി മാറുകയായിരുന്നു.
രേഖകൾ പ്രകാരം ആനക്കല്ല് കുടിവെള്ള പദ്ധതിക്കായി മാ൪ച്ച് 31ന് മുമ്പ് കരാ൪ വെക്കുകയോ നി൪മാണ പ്രവ൪ത്തനങ്ങൾ ആരംഭിക്കുകയോ ചെയ്യാത്തതിനാലാണ്  ഫണ്ട് ലാപ്സായത്. എന്നാൽ, ചീരാംകുഴി കുടിവെള്ള പദ്ധതിയുടെ നി൪മാണ പ്രവ൪ത്തനങ്ങൾ ആരംഭിക്കുകയും ഗുണഭോക്തൃ വിഹിതമായി 40വീട്ടുകാ൪ 38000 രൂപ അടക്കുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് മൂന്നു ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പ് ലഭിച്ചതോടെ കൺവീനറുടെ നേതൃത്വത്തിൽ നാട്ടുകാ൪ സംഘടിച്ച് പമ്പ് ഹൗസ് നി൪മാണവും വാട്ട൪ ടാങ്ക് സ്ഥാപിക്കുന്നതിന് അടിത്തറ നി൪മാണം പൂ൪ത്തിയാക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന പണികളുടെ പണം വാങ്ങാൻ ശ്രമിക്കുമ്പോഴാണ്  ഇങ്ങനെയൊരു പദ്ധതി ജില്ലാ പഞ്ചായത്തിൽ ഇല്ലെന്ന് അറിയുന്നത്. അടുത്ത പദ്ധതിയിൽ വക കൊള്ളിച്ച് ഫണ്ട് അനുവദിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ അധികൃത൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.