ചവറ: പടപ്പനാൽ, പള്ളിക്കോടി പ്രദേശങ്ങളിൽ മണലൂറ്റ് വ്യാപകം. അഷ്ടമുടിക്കായലിൻെറ തീരപ്രദേശങ്ങൾ,
കല്ലടയാറിൻെറ പടിഞ്ഞാറൻതീരം എന്നിവിടങ്ങളിലാണ് വള്ളങ്ങളിൽ മണൽ വാരി കരയിലെത്തിച്ച് ലോറികളിൽ കടത്തുന്നത്.
ശനിയാഴ്ച പള്ളിക്കോടിയിൽനിന്ന് ഒരു വള്ളം മണൽ ചവറ തെക്കുംഭാഗം പൊലീസ് പിടികൂടി കേസെടുത്തിരുന്നു.
തേവലക്കര പഞ്ചായത്തിൽപ്പെട്ട പടപ്പനാൽ ഭാഗത്താണ് ഏറ്റവുമധികം മണലൂറ്റ് നടക്കുന്നത്. ചവറ പൊലീസ് സ്റ്റേഷൻ അതി൪ത്തിയിൽപ്പെട്ട പൊന്മന, താഴ്ചയിൽകടവ്, തലമുകിൽ ഭാഗങ്ങളിലും മണലൂറ്റ് വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.