പരവൂ൪: നഗരത്തിലും പരിസരപ്രദേശങ്ങളിലും അനുവാദം കൂടാതെ കുഴൽകിണ൪ നി൪മാണം നടക്കുന്നതായി ആക്ഷേപം. പ്രദേശത്തെ കിണറുകളിൽ ജലദൗ൪ലഭ്യമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ചിലയിടങ്ങളിൽ എതി൪പ്പുമായി രംഗത്തെത്തുന്നുണ്ട്. എന്നാൽ സ൪ക്കാ൪ അനുമതിയുണ്ടെന്ന് പറഞ്ഞാണ് പ്രവ൪ത്തനം നടക്കുന്നത്.
വ്യാവസായികാവശ്യത്തിനും വീട്ടാവശ്യത്തിനും കുഴൽകിണ൪ നി൪മിക്കുകയാണ് ഇപ്പോഴത്തെ രീതി. നിലവിലുള്ള കിണറുകളിലെ ജലലഭ്യത കുറയുമ്പോഴാണ് പലരും ഇതിലേക്ക് തിരിയുന്നത്. അനുമതി വാങ്ങണമെന്ന് അറിയാതെയാണ് ചില൪ ഇതിന് തയാറാവുന്നത്. അതേസമയം കുഴൽകിണ൪ നി൪മാണത്തിന് കരാറെടുക്കുന്നവ൪ ഇക്കാര്യം ഉടമകളെ ബോധ്യപ്പെടുത്താറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.