ഹൃദ്രോഗ നിയന്ത്രണത്തിന് കരുനാഗപ്പള്ളിയില്‍ ‘ഹലോ ഹാര്‍ട്ട്’

കരുനാഗപ്പള്ളി: ഹൃദ്രോഗ നിയന്ത്രിത നഗരം എന്ന ലക്ഷ്യവുമായി ഡോ. കെ.എം. ചെറിയാൻ ഹാ൪ട്ട് ഫൗണ്ടേഷൻ, സൗദിയിലെ കരുനാഗപ്പള്ളിയിലെ പ്രവാസികളുടെ കൂട്ടായ്മയായ ‘മൈത്രി’, ജിദ്ദ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന കരുനാഗപ്പള്ളി താലൂക്ക് സംഗമം (കെ.ടി.എസ്) എന്നിവയുടെആഭിമുഖ്യത്തിൽ  നഗരസഭയിൽ ‘ഹലോ ഹാ൪ട്ട്’ പദ്ധതി നടപ്പാക്കും. ആദ്യഘട്ടം എന്ന നിലയിൽ ഹൃദ്രോഗനി൪ണയ ക്യാമ്പും പരിശോധനയും 26ന് ഒമ്പത് മുതൽ കരുനാഗപ്പള്ളി ഗവ. ഹയ൪സെക്കൻഡി സ്കൂളിൽ (മോഡൽ എച്ച്.എസ്) നടക്കും. ക്യാമ്പ് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.