അഭയാര്‍ഥികളുടെ ദുരിതജീവിതം ദൃശ്യവത്കരിച്ച് ‘ദ ഹ്യൂമന്‍ ബൗണ്ടറീസ്’

കൊല്ലം: പാകിസ്താനിൽനിന്ന് അഭയാ൪ഥികളായി ഇന്ത്യയിലെത്തപ്പെട്ട 28 കുടുംബങ്ങളുടെ ദുരിതജീവിതത്തെ ഇതിവൃത്തമാക്കി ഒരുക്കിയ ‘ദ ഹ്യൂമൻ ബൗണ്ടറീസ്’  ഡോക്യുമെൻററി ശ്രദ്ധേയമായി.  കമ്പ്യൂട്ട൪ പ്രഫഷനലുകളായ അഞ്ച് ചെറുപ്പക്കാരാണ് പിന്നിൽ. തിരുവനന്തപുരത്ത് നെസ്റ്റ് ടെക്നോളജീസിൽ ബിസിനസ് അനലിസ്റ്റായ രാഹുൽ റിജി നായരുടെ ആദ്യ സംവിധാന സംരംഭമായ ഡോക്യുമെൻററിയുടെ പ്രദ൪ശനം ക്ഷണിക്കപ്പെട്ട സദസ്സിന് ഹോട്ടൽ നാണിയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടന്നു. ദൽഹിയുടെ പ്രാന്ത പ്രദേശത്തെ ഡെറാഡൂണിലെ  അഭയാ൪ഥി ക്യാമ്പിൽ കഴിയുന്ന 151 അംഗ സംഘങ്ങളുടെ ജീവിതത്തിലേക്കാണ്  53 മിനിറ്റ് ദൈ൪ഘ്യമുള്ള ഡോക്യുമെൻററി ശ്രദ്ധ ക്ഷണിക്കുന്നത്.
സംരക്ഷകരാകേണ്ട ഭരണാധികാരികൾ പോലും സംശയത്തോടെയാണ് ഇവരെ കാണുന്നത്. ഈ  നാട് കൈവിടില്ലെന്ന പ്രതീക്ഷ പങ്കുവെച്ച് സമാധാനത്തിൻെറ പുത്തൻ സൂര്യോദയത്തിന് കാതോ൪ത്തുകൊണ്ടാണ് ഡോക്യുമെൻററി അവസാനിക്കുന്നത്.
കലക്ട൪  പി.ജി തോമസ്,   പി.ആ൪ പ്രതാപചന്ദ്രൻ , അജോയി ചന്ദ്രൻ , സംവിധായകൻ രാഹുൽ,  കാമറാമൻ ബിജു വി. നാഥ്, സഹസംവിധാകരായ രഞ്ജിത് ശേഖ൪, എ. സുജിത്, എഡിറ്റ൪ എസ്.എ അനൂപ്, പശ്ചാത്തലസംഗീതം ഒരുക്കിയ സംഗീത് കോയിപ്പാട്, നി൪മാണത്തിൽ പങ്കാളികളായ അരുൺ പ്രസാദ്, സന്ദീപ് നായ൪  എന്നിവ൪ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.