ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

കരമന: ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിച്ച് വീട് പൂ൪ണമായി തക൪ന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ആളപായമില്ല. കരുമം മധുപ്പാലം ബിജു -ബിന്ദു ദമ്പതികളുടെ വടക്കേവിള വീടാണ് ശനിയാഴ്ച ഉച്ചക്ക് 1.30ന് ഗ്യാസ് പൊട്ടിത്തെറിച്ച് പൂ൪ണമായും തക൪ന്നത്.
ടി.വി, ഫ്രഡ്ജ് ഉൾപ്പെടെ വീട്ടുപകരണങ്ങൾ പൂ൪ണമായും നശിച്ചു. സംഭവസമയത്ത്  വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ബിജുവിൻെറ ഭാര്യ ബിന്ദു അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.  വീട്ടിൽ പാൽ അടുപ്പത്തു വെച്ച് തിളപ്പിക്കുകയായിരുന്ന ബിന്ദു അക്കാര്യം മറന്ന് സമീപത്തെ നഴ്സറിയിൽ മകളെ വിളിക്കാൻ പോയിരുന്നു.മടങ്ങിയെത്തി മുൻവശത്തെ വീടിൻെറ ലൈറ്റ് സ്വിച്ചിടുമ്പോഴാണ് ഗ്യാസ് സിലിണ്ട൪ വൻ സ്ഫോടനത്തോടെ പൊട്ടിത്തെറിച്ച് തീ പട൪ന്നത്.
ബിന്ദു പുറത്തേക്ക് ഓടി. ഓലമേഞ്ഞ മേൽക്കൂരയായിരുന്നു. വീടിൻെറ അടുക്കള ഭിത്തി സ്ഫോടനത്തിൽ ചിതറിത്തെറിച്ചു. വീട്ടുപകരണങ്ങൾ പൂ൪ണമായും കത്തി.നാട്ടുകാരും ഫയ൪ഫോഴ്സും ചേ൪ന്നാണ് തീയണച്ചത്. ബിന്ദുവിൻെറ മകൾ അടുത്ത വീട്ടിൽ നിന്നതിനാൽ രക്ഷപ്പെടുകയായിരുന്നു.
എപ്പോഴും വീട്ടിലുണ്ടാകാറുള്ള  മാതാവ് കാലിന് അസുഖം ബാധിച്ച്  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരമന പൊലീസ് സ്ഥലത്തെത്തിയാണ് തീയണയ്ക്കലിന് മേൽനോട്ടം വഹിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.