അജികുമാറിന്‍െറ മരണം കൊലപാതകമെന്ന് തെളിയുന്നു

വെഞ്ഞാറമൂട്: അപകടമരണമെന്ന് പൊലീസ് എഴുതിത്തള്ളിയ അജികുമാറിൻെറ മരണം കൊലപാതകമാണെന്ന് ഉറപ്പായി. പ്രതി ഉടൻ അടസ്റ്റിലായേക്കും.
 വെഞ്ഞാറമൂട് മുരൂ൪ക്കോണം സി.വി ഹൗസിൽ അജികുമാറിനെ (34) ഏപ്രിൽ 10ന് രാത്രിയിലാണ് വീടിന്സമീപത്തെ തോട്ടുവക്കിൽ മുറിവേറ്റ നിലയിൽ കണ്ടത്. ചികിത്സയിലിരിക്കെ ഏപ്രിൽ 14ന് മരിച്ചു.അജികുമാ൪ സഞ്ചരിച്ചിരുന്ന ബൈക്ക് 100 മീറ്റ൪ അകലെ റോഡ് സൈഡിൽ കാണപ്പെട്ടു. ശരീരത്തിൽ മുളകുപൊടി വിതറിയ നിലയിലും  കാലിൽ വെട്ടേറ്റ നിലയിലുമായിരുന്നു.
സംഭവ ദിവസം തന്നെ കൊലപാതകമാണെന്ന് അഭ്യൂഹം ഉയ൪ന്നിരുന്നു. എന്നാൽ കേസന്വേഷിച്ച വെഞ്ഞാറമൂട് സി.ഐ അജ്ഞാത വാഹനമിടിച്ച് തെറിപ്പിച്ചാണ് അജികുമാ൪ മരിച്ചതെന്ന് വിധിയെഴുതി. അജികുമാറിൻെറ ഭാര്യ അമ്പിളി നൽകിയ പരാതിയെ തുട൪ന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ബി.കെ. പ്രശാന്തൻ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
ഡിവൈ.എസ്.പിയും വെഞ്ഞാറമൂട് എസ്.ഐ യഹിയയും സംഭവത്തെക്കുറിച്ച് പുനരന്വേഷണം ആരംഭിച്ചതിനെ തുട൪ന്നാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ അറസ്റ്റിലാകുമെന്നും അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.