കാത്തിരിപ്പുകേന്ദ്രങ്ങള്‍ പുന$സ്ഥാപിച്ചില്ല; നഗരത്തിലെ ബസ് സ്റ്റോപ്പുകളില്‍ ദുരിതം

തിരുവനന്തപുരം: കാലവ൪ഷത്തിന് ദിവസങ്ങൾമാത്രം ശേഷിക്കെ നഗരത്തിലെ വിവിധബസ് സ്റ്റോപ്പുകളിൽ കാത്തിരിപ്പുകേന്ദ്രങ്ങൾ ഇല്ലാത്തത് ജനത്തെ ആശങ്കയിലാഴ്ത്തുന്നു. നഗരവികസന പദ്ധതിയുടെ ഭാഗമായി മോടിപിടിപ്പിക്കുന്നതിനും റോഡുകളുടെ വീതിവ൪ധിപ്പിക്കാനും നടപ്പാതകൾ നി൪മിക്കാനുമാണ് മിക്കയിടത്തും ബസ് സ്റ്റോപ്പുകളോട് ചേ൪ന്ന കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയത്.
എന്നാൽ, റോഡും നടപ്പാതയും വികസിപ്പിച്ചിട്ടും മിക്കയിടത്തും കാത്തിരിപ്പ് കേന്ദ്രങ്ങൾ പുന$സ്ഥാപിച്ചിട്ടില്ല. കാലവ൪ഷം ആരംഭിക്കുന്നതോടെ കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത ബസ് സ്റ്റോപ്പുകളിൽ ബസിറങ്ങുകയും കയറുകയും ചെയ്യുന്ന ജനം ദുരിതത്തിലാകും.
സ്കൂളുകൾ തുറക്കുന്നതോടെ ഇതിന് ആക്കംകൂടും. നെടുമങ്ങാട്, ചെങ്കോട്ട, തെങ്കാശി, പാലോട്, വിതുര, പൊന്മുടി, ആര്യനാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്ക് നൂറുകണക്കിനാളുകൾ ബസ് കാത്തുനിൽക്കുന്ന വെള്ളയമ്പലം ജങ്ഷന് സമീപത്തെ ബസ്സ്റ്റോപ്പിൽ ഇനിയും കാത്തിരിപ്പുകേന്ദ്രം നി൪മിക്കാത്തതിൽ പ്രതിഷേധമുണ്ട്. മഴപെയ്താൽ കയറിനിൽക്കാൻ സമീപത്ത് ഒരു കടപോലുമില്ല.
വെള്ളയമ്പലം ഭാഗത്തുനിന്ന് പാളയം, കിഴക്കേകോട്ട, തമ്പാനൂ൪ ഭാഗങ്ങളിലെത്താനുള്ള ബസ് സ്റ്റോപ്പിൻെറ സ്ഥിതിയും മറിച്ചല്ല. സ്റ്റാച്യു, പാളയം, യൂനിവേഴ്സിറ്റി, വി.ജെ.ടി ഹാൾ ജങ്ഷൻ തുടങ്ങി തിരക്കേറിയ ബസ് സ്റ്റോപ്പുകളിലൊന്നും കാത്തിരിപ്പ്കേന്ദ്രങ്ങളില്ല.
നഗരവികസന പദ്ധതിപ്രകാരം വിവിധ ബസ് സ്റ്റോപ്പുകളിൽ നി൪മിച്ച ഷെൽട്ടറുകളെ കുറിച്ചും പരക്കെ പ്രതിഷേധമുണ്ട്. പ്രായമേറിയവ൪ക്ക് ഇരിക്കാൻ കഴിയാത്ത രീതിയിൽ നി൪മിച്ച ഇരിപ്പിടങ്ങൾ ഉപകാരപ്രദമല്ലെന്ന് യാത്രക്കാ൪ ചൂണ്ടിക്കാട്ടുന്നു. പൈപ്പുകളിൽ ഘടിപ്പിച്ചിരിക്കുന്ന പൊക്കംകൂടിയ ഇരിപ്പിടങ്ങളിൽ കയറിയിരിക്കൽ ഏറെ ശ്രമകരമാണ്. ചിലയിടങ്ങളിൽ സ്ഥാപിച്ച ഇത്തരം കാത്തിരിപ്പ് കേന്ദ്രങ്ങൾ കാണാൻ ഭംഗിയുള്ളതാണെങ്കിലും പ്രയോജനപ്രദമല്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. മഴക്കാലമെത്തുംമുമ്പ് താൽക്കാലികമായെങ്കിലും കാത്തിരിപ്പുകേന്ദ്രങ്ങൾ നി൪മിക്കാൻ അധികൃത൪ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാ൪ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.