പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കും

പെരിന്തൽമണ്ണ: കെ.എസ്.ആ൪.ടി.സി സബ് ഡിപ്പോയിൽ ഷോപ്പിങ് കോംപ്ളക്സ് നി൪മിക്കാൻ ആലോചന. വെള്ളിയാഴ്ച ഡിപ്പോ സന്ദ൪ശിച്ച കെ.എസ്.ആ൪.ടി.സി മാനേജിങ് ഡയറക്ട൪ കെ.ജി. മോഹൻലാലാണ് ഇക്കാര്യം അറിയിച്ചത്. ഷോപ്പിങ് കോംപ്ളക്സിൻെറ പ്രോജക്ട് സമ൪പ്പിക്കാൻ അദ്ദേഹം ഡിപ്പോ  അധികൃതരെ ചുമതലപ്പെടുത്തി.
 ജീവനക്കാരുടെ വിശ്രമകേന്ദ്രം സ്ഥിതിചെയ്യുന്ന ഭാഗത്ത് നി൪മിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് നിലകളിലായി നി൪മിക്കുന്ന ഷോപ്പിങ് കോംപ്ളക്സ് ഡിപ്പോയുടെ വരുമാനം വ൪ധിപ്പിക്കും. താഴെ വാടകക്ക് മുറി നൽകുകയും മുകൾഭാഗം ജീവനക്കാരുടെ വിശ്രമകേന്ദ്രമായോ ഓഫിസായോ ഉപയോഗിക്കുകയും ചെയ്യാം.
പെരിന്തൽമണ്ണയിൽനിന്നുള്ള ദീ൪ഘദൂര സ൪വീസുകൾക്ക് റിസ൪വേഷനും ഗുഡല്ലൂ൪ സ൪വീസുകൾക്ക് കൂപ്പണും നൽകാൻ തീരുമാനമായി. ഇതിനായി റിസ൪വേഷൻ കൗണ്ട൪ സ്ഥാപിക്കും.
ഓൺലൈൻ ബുക്കിങ്ങിനും സൗകര്യമൊരുക്കും. നിലവിൽ മലപ്പുറത്ത്നിന്നാണ് യാത്രക്കാ൪ ഓൺലൈൻ ബുക്കിങ് ചെയ്യുന്നത്.
ജീവനക്കാരുടെ വിശ്രമകേന്ദ്രത്തിന് നേരത്തെ അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉടൻ ലഭ്യമാക്കുമെന്ന് കെ.ജി. മോഹൻലാൽ അറിയിച്ചു. അതേസമയം, ജീവനക്കാരുടെ ആഭിമുഖ്യത്തിൽ നി൪മിക്കുന്ന മാലിന്യ നി൪മാ൪ജന സംവിധാനത്തിന് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25,000 രൂപ ചെലവിൽ നി൪മിക്കുന്നതാണ് മാലിന്യ നി൪മാ൪ജന സംവിധാനം. ഇതിന് ജീവനക്കാ൪ 10,000 രൂപ സമാഹരിച്ചിട്ടുണ്ട്.
അതേസമയം, ഡിപ്പോയുടെ സുഗമമായ സ൪വീസിന് ബസുകൾ അനുവദിക്കുന്നതും പെരിന്തൽമണ്ണ-കൊയിലാണ്ടി സ൪വീസും പരിഗണിക്കുമെന്നും എം.ഡി പറഞ്ഞു. 2009ൽ പ്രഖ്യാപിച്ച പെരിന്തൽമണ്ണ -കൊയിലാണ്ടി സ൪വീസ് ബസുകളുടെ കുറവ് കാരണം ആരംഭിച്ചിട്ടില്ല.
നിരവധി പേ൪ക്ക് സൗകര്യമായിരുന്ന ഈ സ൪വീസ് തുടങ്ങണമെന്നത് ഏറെ കാലത്തെ ആവശ്യമാണ്. ജി.പി. പ്രദീപ്കുമാ൪, മുഹമ്മദ് പുലാക്കൽ, ഈസ്റ്റ൪ യാഷിക്, ഡിപ്പോ അധികൃത൪ എന്നിവരും മാനേജിങ് ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.